കടുവ സങ്കേത പരിധിക്കുള്ളില്‍ നിന്ന് മാറുന്ന കുടുംബങ്ങള്‍ക്ക് 15 ലക്ഷം നഷ്ടപരിഹാരം

ന്യൂഡല്‍ഹി: രാജ്യത്തെ കടുവ സംരക്ഷണ കേന്ദ്രങ്ങളുടെ പരിധിയിൽ നിന്ന് സ്വമേധയാ മാറുന്ന കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റി. ലോകത്തിലെ കടുവകളുടെ എണ്ണത്തിന്‍റെ 70 ശതമാനവും ഇന്ത്യയിലാണെന്ന് അതോറിറ്റി സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

കടുവ ആവാസ കേന്ദ്രങ്ങളിലെ കോര്‍/ക്രിട്ടിക്കല്‍ മേഖലകളിലുള്ളവര്‍ക്കായുള്ള സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം മാറിത്താമസിക്കുന്ന കുടുംബങ്ങൾക്ക് നേരത്തെ 10 ലക്ഷം രൂപ നൽകിയിരുന്നു. ഈ തുക 15 ലക്ഷമായി ഉയർത്തിയതായി ദേശീയ കടുവ സംരക്ഷണ അതോറിറ്റി സുപ്രീം കോടതിയെ അറിയിച്ചു. പദ്ധതി നടപ്പാക്കേണ്ടത് സംസ്ഥാന സർക്കാരാണെങ്കിലും പണം കേന്ദ്രം കൈമാറുമെന്നും സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു.

ഇന്ത്യയിലെ കടുവകളുടെ എണ്ണം ഓരോ വർഷവും 6 ശതമാനം വർദ്ധിക്കുന്നു. കടുവകളുടെ എണ്ണം ഇരട്ടിയാക്കുകയെന്ന ലക്ഷ്യം 2018 ൽ തന്നെ കൈവരിച്ചിരുന്നു. 2018 ലെ സെൻസസ് പ്രകാരം രാജ്യത്ത് 2,967 കടുവകളുണ്ട്. നിലവിൽ 53 കടുവ സംരക്ഷണ കേന്ദ്രങ്ങളാണ് ഇന്ത്യയിലുള്ളത്.

K editor

Read Previous

രണ്ട് ഇന്ത്യൻ വ്യോമസേന വിമാനങ്ങൾ മധ്യപ്രദേശിൽ തകർന്നുവീണു

Read Next

‌മാത്യു തോമസ്, മാളവിക മോഹൻ ചിത്രം ‘ക്രിസ്റ്റി’; ടീസർ പുറത്തിറങ്ങി