ട്രെയിനിൽ കയറുന്നതിനിടെ തെറിച്ചുവീണ 17-കാരിക്ക് രക്ഷകനായി ആർപിഎഫ് ഉദ്യോഗസ്ഥന്‍

തിരൂര്‍: ട്രെയിനിൽ കയറുന്നതിനിടെ വീണ പെൺകുട്ടിയെ ആർപിഎഫ് ഉദ്യോഗസ്ഥൻ രക്ഷപെടുത്തി. പ്ലാറ്റ്ഫോമിൽ വീണ പെൺകുട്ടിയെ ട്രാക്കിൽ വീഴാതെ ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ സതീശൻ രക്ഷപ്പെടുത്തി. അതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ഷൊർണൂരിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന മെമു ട്രെയിനിൽ കയറുന്നതിനിടെ തിരൂർ റെയിൽവേ സ്റ്റേഷനിൽ പുലർച്ചെ 5.30 ഓടെയായിരുന്നു അപകടം. തിരൂരിൽ രണ്ട് മിനിറ്റ് മാത്രം സ്റ്റോപ്പുള്ള ട്രെയിനിൽ 17കാരി ചാടിക്കയറാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് പ്ലാറ്റ്ഫോമിനും ട്രാക്കിനും ഇടയിൽ തെന്നിമാറിയ പെൺകുട്ടിയെ ഡ്യൂട്ടിയിലുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥൻ അത്ഭുതകരമായി രക്ഷപ്പെടുത്തി.

വണ്ടി നീങ്ങിത്തുടങ്ങിയപ്പോഴാണ് പെണ്‍കുട്ടി ഓടിക്കയറിയതെന്ന് സതീശന്‍ പറഞ്ഞു. ഒരു കൈ തീവണ്ടിയുടെ കമ്പിയില്‍ പിടിച്ചുവെങ്കിലും തെറിച്ച് പ്ലാറ്റ് ഫോമിലേക്ക് വീഴുകയായിരുന്നു. പെണ്‍കുട്ടി കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടെന്നും സതീശന്‍ വ്യക്തമാക്കി.

Read Previous

തമിഴ്‌നാട്ടില്‍ അതിശക്തമായ മഴ; 5 ജില്ലകളില്‍ പ്രളയത്തിന് സാധ്യത

Read Next

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി