ഹോം പേജിൽ റോസിയുടെ ഡൂഡിൽ; മലയാളത്തിലെ ആദ്യ നായികയെ ഓർത്തെടുത്ത് ഗൂഗിൾ

മലയാള സിനിമയിലെ ആദ്യ നായികയായിരുന്നു പി.കെ റോസി. അവരുടെ 120-ാം ജന്മദിനമാണ് ഇന്ന് (ഫെബ്രുവരി 10). റോസിയുടെ സ്മരണയിൽ ഹോം പേജിൽ അവരുടെ ഡൂഡിൽ ഒരിക്കിയിരിക്കുകയാണ് ഗൂഗിൾ.

പ്രത്യേക ദിവസങ്ങളിൽ വ്യക്തികളെയോ ഇവന്‍റുകളെയോ ഓർക്കാൻ ഗൂഗിൾ അതിന്‍റെ ലോഗോയ്ക്കൊപ്പം തയ്യാറാക്കുന്ന ഒരു പ്രത്യേക ആർട്ടിനെയാണ് ഡൂഡിൽ എന്ന് പറയുന്നത്. പി.കെ.റോസിയുടെ ഛായാചിത്രമാണ് ഗൂഗിൾ ഇന്ന് തങ്ങളുടെ ഹോം പേജിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. അതിൽ ക്ലിക്ക് ചെയ്താൽ പി.കെ റോസിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും.

മലയാളത്തിലെ ആദ്യ ചിത്രമായ വിഗതകുമാരനിലെ നായികയായിരുന്നു പി.കെ. റോസി. ഇതിന്‍റെ പേരിൽ കടുത്ത ആക്രമണത്തിന് റോസി വിധേയയായിരുന്നു. അക്രമികളും ജാതിഭ്രാന്തൻമാരും റോസിയുടെ വീട് വളയുകയും കല്ലെറിയുകയും തീയിട്ട് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. തന്‍റെ ആദ്യ ചിത്രം തിയേറ്ററിൽ കാണാൻ എത്തിയപ്പോൾ റോസിയെ ചിലർ കയ്യേറ്റം ചെയ്യുക പോലും ഉണ്ടായി. നാടകത്തിൽ നിന്നായിരുന്നു റോസി സിനിമയിലെത്തിയത്.

K editor

Read Previous

കുതിച്ചുയര്‍ന്ന് എസ്എസ്എൽവി ഡി2; മൂന്ന് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കും

Read Next

ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു; 2022ൽ മാത്രം 2.25 ലക്ഷം പേര്‍