റിയാദിൽ വാഹനാപകടത്തിൽ മരണപ്പെട്ടു

രാജപുരം: ബന്തടുക്ക കരിവേടകം സ്വദേശി റിയാദിൽ വാഹനാപകടത്തിൽ മരണപ്പെട്ടു.

കരിവേടകം പുതുക്കുളങ്ങര വീട്ടിൽ പരേതനായ തോമസിന്റെയും സെലിനയുടെയും മകൻ മജേഷ് തോമസാണ് 32, മരണപ്പെട്ടത്.

മജേഷും കൂടെ ജോലി ചെയ്യുന്ന ഫിലിപ്പീൻസ് യുവാവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.

ഒാടിക്കൊണ്ടിരിക്കെ ടയർ പൊട്ടിത്തെറിക്കുകയും നിയന്ത്രണം വിട്ട കാർ തല കീഴായി മറിയുകയുമായിരുന്നു. ഫിലിപ്പിൻസ് സ്വദേശി സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

ചികിത്സക്കിടെ ഇന്നലെ വൈകീട്ടോടെ  മജേഷും മരിച്ചു.

10 വർഷമായി സൗദി അറേബ്യയിൽ ജോലി ചെയ്ത ്വരികയായിരുന്നു ഫയർ ആന്റ് സേഫ്റ്റി കമ്പനിയിലെ പ്രൊജക്ട് കോഡിനേറ്ററായിരുന്നു 7 വർഷമായി ഈ കമ്പനിയിലെ ജീവനക്കാരനാണ്.

മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരാൻ ശ്രമം നടക്കുന്നു. മാലക്കല്ല് സ്വദേശി സെലിനാണ് ഭാര്യ. സഹോദരൻ മനു.

Read Previous

ലക്ഷ്യം അധികാരമാകരുത്

Read Next

ഈ നില തുടർന്നാൽ പാലക്കുന്ന് റെയിൽവേ ഗേറ്റും അടച്ചിടേണ്ടിവരും