‘നീലവെളിച്ചത്തിൽ’ ഭാർഗവിയായി റിമ കല്ലിങ്കൽ

വൈക്കം മുഹമ്മദ് ബഷീറിന്‍റെ പ്രശസ്ത ചെറുകഥയായ നീലവെളിച്ചത്തെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. റിമ കല്ലിങ്കലിന്റെ ഭാർഗവി എന്ന കഥാപാത്രത്തിന്റെ നൃത്തരംഗത്തിലെ പോസ്റ്റർ ആണ് പുറത്തു വിട്ടത്. ടൊവീനോ തോമസാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രം ഈ വർഷം ഡിസംബറിൽ പ്രദർശനത്തിനെത്തുമെന്ന് ആഷിഖ് അബു പറയുന്നു. പ്രേതബാധയുടെ പേരിൽ കുപ്രസിദ്ധമായ വീട്ടിൽ താമസിക്കേണ്ടിവരുന്ന ഒരു യുവ കഥാകാരന്‍റെ അനുഭവങ്ങളാണ് നീലവെളിച്ചത്തിൻ്റെ കഥ. ബഷീറിന്‍റെ കഥയെ ആസ്പദമാക്കി 1960കളിലാണ് ചിത്രം ഒരുങ്ങുന്നത്.

ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സൈജു ശ്രീധരനാണ് ചിത്രത്തിന്‍റെ എഡിറ്റർ . ബിജിബാലും റെക്സ് വിജയനും ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന, കലാസംവിധാനം ജ്യോതിഷ് ശങ്കർ, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം സമീറ സനീഷ്. മായാനദി, വൈറസ്, നാരദൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ടൊവിനോയും ആഷിഖും ഒന്നിക്കുന്ന ചിത്രമാണ് നീലവെളിച്ചം.

Read Previous

ചെസ് ഒളിംപ്യാഡ് രണ്ടാം ദിനം; ലോക ചാംപ്യൻ മാഗ്‌നസ് കാൾസന് വിജയത്തുടക്കം

Read Next

വ്യക്തി സ്വാതന്ത്ര്യം ആരുടെയും ഔദാര്യമല്ല: നവ്യ നായര്‍