റഫിയാത്ത് ചിത്രകാരിയും ഫാബ്രിക് പെയിന്ററും

അജാനൂർ: ആത്മഹത്യ ചെയ്ത യുവഭർതൃമതി സൗത്ത് ചിത്താരിയിലെ റഫിയാത്ത് 23, നല്ല ചിത്രകാരിയും ഫാബ്രിക് പെയിന്ററും. ഒഴിവു സമയങ്ങളിലെല്ലാം തുണിയിൽ നല്ല ചിത്രങ്ങൾ വരയ്ക്കുകയും,  തുന്നിയെടുക്കാറുമുള്ള പെൺകുട്ടി തുണിയിൽ പെയിന്റിംഗ് നടത്തുന്നതിലും വിദഗ്ധയാണ്. ഭർതൃബന്ധുക്കൾക്ക് സമ്മാനിക്കാൻ തുണിയിൽ റഫിയാത്ത് വരച്ചു പാതിയാക്കി വെച്ച തലയണ കവറുകളും മറ്റും ഈ പെൺകുട്ടിയുടെ കിടപ്പുമുറിയിൽ അതേപടി കിടക്കുന്നുണ്ട്. ഫാബ്രിക് പെയിന്റുകളും ബ്രഷും മറ്റും റഫിയാത്തിന്റെ കിടപ്പുമുറിയിൽ കണ്ടെത്തി. 2007-2008 വർഷം നടന്ന കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഒപ്പനയിൽ റഫിയാത്തിനും ടീമിനും ലഭിച്ച ഏ-ഗ്രേഡ് സർട്ടിഫിക്കറ്റുകളും അഞ്ചാം തരത്തിൽ തലശ്ശേരി പന്നിയം യുപി സ്കൂളിൽ പഠിക്കുമ്പോൾ ചിത്രകലാ മത്സരത്തിൽ ലഭിച്ച സർട്ടിഫിക്കറ്റുകളും പെൺകുട്ടിയുടെ കിടപ്പുമുറിയിൽ ഭദ്രമായി സൂക്ഷിച്ചുവെച്ചിട്ടുണ്ട്.

Read Previous

അനന്തംപള്ളയിൽ സംഘം ചേർന്ന് സ്ത്രീയുടെ വീടാക്രമിച്ചു

Read Next

ആതിരയുടെ ചികിത്സയ്ക്കായി പി ജെ ആർമി കൂട്ടായ്മ മുക്കാൽ ലക്ഷം രൂപ നൽകി