ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അജാനൂർ: ആത്മഹത്യചെയ്ത ഇരുപത്തിമൂന്നുകാരി സൗത്ത് ചിത്താരിയിലെ റഫിയത്തിന് പ്രവാസി യുവാവ് ജംഷീർ സമ്മാനിച്ചത് കാൽലക്ഷം രൂപ വിലയുള്ള ഐഫോൺ. ആപ്പിളിന്റെ സിഇ-0682 എസ് സീരിസിലുള്ള ഐഫോണാണിത്. റഫിയത്തിനെ ആദ്യം വിവാഹം കഴിക്കാൻ താൽപ്പര്യപ്പെട്ട ജംഷിയുടെ വീട് കാഞ്ഞങ്ങാട് ദുർഗാ ഹൈസ്കൂൾ പരിസരത്താണ്. ചിത്താരി മുക്കൂട് സ്വദേശി ഇസ്മായിലുമായുള്ള വിവാഹത്തിന് ശേഷമാണ് ഒരു നാടകീയത സൃഷ്ടിച്ച് വിലപിടിപ്പുള്ള ഐഫോൺ ജംഷീർ റഫിയത്തിന്റെ കൈകളിലെത്തിച്ചത്. റഫിയത്തിന്റെ ഭാർത്താവ് ഇസ്മായിൽ കൊടുത്തയച്ചതാണെന്ന് പറഞ്ഞുകൊണ്ട് റഫിയത്തിന്റെ സഹോദരന്റെ കൈകളിൽ പടന്നക്കാട്ടുനിന്നെത്തിയ രണ്ട് യുവാക്കൾ പുത്തൻ ഐഫോൺ കൈമാറിയത് 10 മാസം മുമ്പാണ്. ആത്മഹത്യയ്ക്ക് തൊട്ടുമുമ്പുവരെ യുവതി ഉപയോഗിച്ചിരുന്ന ഈ ഫോണിലേക്കാണ് ഗൾഫിൽ നിന്ന് ജംഷീർ വിളിച്ചതും “ഒരു തമാശ പറഞ്ഞതും”. ജംഷി യുവതിയോട് പറഞ്ഞ “തമാശ” എന്താണെന്ന് പുറത്തുവരണമെങ്കിൽ, റാഫിയത്തിന്റെ ഐഫോൺ തുറക്കണം. യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഹൊസ്ദുർഗ് പോലീസ് റജിസ്റ്റർ ചെയ്ത കേസ്സിൽ തുടർ അന്വേഷണത്തിനായി പോലീസ് യുവതിയുടെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഐഫോൺ തുറക്കാൻ കഴിയുന്നില്ലെന്ന കാരണത്താൽ പോലീസ് യുവതിയുടെ സഹോദരൻമാർക്ക് തന്നെ തിരിച്ചുകൊടുത്തത് 5 ദിവസം മുമ്പാണ്. സൗന്ദര്യവും വിദ്യാഭ്യാസവുമുള്ള പെൺകുട്ടിയെന്ന നിലയിലാണ് 4 വർഷംമുമ്പ് ജംഷി ഈ പെൺകുട്ടിയോട് വിവാഹാഭ്യർത്ഥന നടത്തിയത്. സ്ത്രീധനത്തിന്റെ ഒടുങ്ങാത്ത കരാളതയിൽ കുരുങ്ങി വിവാഹം നടക്കാതെ പോയപ്പോൾ, വീട്ടുകാർ മുക്കൂടിലുള്ള ഇസ്മായിലിന് മകളെ വിവാഹം കഴിച്ചുകൊടുക്കുകയായിരുന്നു. ഭർതൃമതിയായി ജീവിക്കുമ്പോഴും, നീണ്ട നാലുവർഷവും റഫിയത്തുമായി ജംഷി അടുത്തബന്ധം പുലർത്തിയിരുന്നുവെന്നതിനുള്ള തെളിവാണ് കാൽലക്ഷം രൂപയുടെ ഐഫോൺ യുവതിക്ക് സമ്മാനിച്ചതിന് പിന്നിലുള്ള വികാരമെന്ന് തന്നെ കരുതണം. മാത്രമല്ല, പെൺകുട്ടി ജീവനൊടുക്കിയതിന് തൊട്ടുമുമ്പുപോലും, ആയിരം കാതമകലെ നിന്ന് ഇക്കഴിഞ്ഞ നോമ്പുകാലത്ത് ജംഷി റഫിയത്തിനെ വിളിച്ച് സംസാരിച്ചതും അയാൾ ” ഒരു തമാശ” പറഞ്ഞപ്പോൾ ഒരു നിമിഷം പോലും മറുത്തൊന്ന് ചിന്തിക്കുകപോലും ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തി യുവതി കിടപ്പുമുറിയിൽക്കയറി ഫാനിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കിയതും.