ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബെംഗളൂരു: ഒരുമിച്ച് ബൈക്കിൽ യാത്ര ചെയ്തതിന് ഒരു സ്ത്രീക്കും യുവാവിനും നേരെ സദാചാര ആക്രമണം. ബെംഗളൂരുവിലെ ദൊഡ്ഡബെല്ലാപുരയിലാണ് സംഭവം. വിവിധ മതങ്ങളിൽപ്പെട്ടവരാണെന്ന കാരണത്താൽ ഒരു കൂട്ടം ആളുകൾ ഇവരെ തടയുകയും അസഭ്യം പറയുകയും ദൃശ്യങ്ങൾ പകർത്തുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു. അക്രമത്തിന് നേതൃത്വം നൽകിയ അക്ബർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ദൊഡ്ഡബല്ലാപൂരയിലെ ടെറിന സ്ട്രീറ്റിലാണ് സംഭവം നടന്നത്. പെൺകുട്ടി മറ്റൊരു മതത്തിൽപ്പെട്ട യുവാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നത് സദാചാര ഗുണ്ടകളെ പ്രകോപിപ്പിച്ചു. ഇസ്ലാംപൂർ സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘം ബൈക്ക് തടഞ്ഞ് നിർത്തി യുവതിയുടെ മാതാപിതാക്കളുടെ ഫോൺ നമ്പർ ആവശ്യപ്പെട്ടു. ഇത് നൽകാത്തതിന് ഭീഷണിപ്പെടുത്തി. ഈ
സംഭവങ്ങളെല്ലാം ഒരേ സംഘത്തിലെ അവരുടെ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തു. ഇവരാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. പെൺകുട്ടിയുടെ പരാതിയിൽ ദൊഡ്ഡബല്ലാപൂർ നഗർ പോലീസ് കേസെടുത്തു.