ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: കോൺഗ്രസ് വിട്ട ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ്, നേതാക്കളായ പീർസാദ മുഹമ്മദ് സയീദ്, ബൽവാൻ സിംഗ് തുടങ്ങിയ 17 പേർ തിരിച്ചെത്തി. ഗുലാം നബി ആസാദിനൊപ്പം പോയ നേതാക്കളാണ് കോൺഗ്രസിലേക്ക് മടങ്ങിയത്.
കൂടുതൽ നേതാക്കൾ പാർട്ടിയിലേക്ക് മടങ്ങിയെത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു.
ഭാരത് ജോഡോ യാത്ര കൂടുതൽ പേരെ കോൺഗ്രസിലേക്ക് അടുപ്പിക്കുകയാണ്. സമാന ചിന്താഗതിക്കാരായ പാർട്ടികളും പ്രതിപക്ഷ ഐക്യത്തിനായി കോൺഗ്രസുമായി കൈകോർക്കുമെന്നും വേണുഗോപാൽ പറഞ്ഞു.
ഭാരത് ജോഡോ യാത്രയുടെ ആശയത്തോട് യോജിപ്പുണ്ടെങ്കിൽ ഗുലാം നബി ആസാദിന് പങ്കെടുക്കാമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു. ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിലേക്ക് പ്രവേശിക്കാനിരിക്കെയാണ് നേതാക്കളുടെ മടങ്ങിവരവ്.