കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് കോടതികളിൽ ദീർഘകാലം സേവനമനുഷ്ഠിച്ച മുൻ പ്രോസസ് സർവ്വർ ഹമീദ് പാറക്കാട്ട് 58, അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. എറണാകുളം ലേക്ക് ഷോർ ആശുപത്രിയിൽ ഇന്നലെ രാത്രിയിലാണ് അന്ത്യം.
കബറടക്കം ഇന്നുച്ച തിരിഞ്ഞ് 3 മണിക്ക് തെക്കെപ്പുറം ജുമാമസ്ജിദ് വളപ്പിൽ കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം നടത്തും. ഭാര്യ: മൈമൂന ബല്ലകടപ്പുറം. സഹോദരങ്ങൾ: അബ്ദുല്ല പാറക്കാട്ട്, മുഹ്ഹമ്മദ്, നഫീസ, പരേതരായ മുഹമ്മദ് കുഞ്ഞി, ഫാത്തിമ. പരേതരായ മാത്താൻ ഹസൈനാറിന്റെയും ഐസുമ്മയുടെയും മകനാണ്. 24 വർഷം ജുഡീഷ്യറി വകുപ്പിൽ കാഞ്ഞങ്ങാട്, കാസർകോട് കോടതികളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.