ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കുവൈറ്റ് : കുവൈറ്റിലെ ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി, ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അസിസ്റ്റന്റ് മേജർ ജനറൽ ജമാൽ അൽ സയേഗ്, വാണിജ്യ മന്ത്രാലയം, കുവൈറ്റ് മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ എന്നിവയിൽ നിന്നുള്ള നിരവധി ഉദ്യോഗസ്ഥർ ഉൾപ്പടെ പങ്കെടുത്ത യോഗത്തിൽ ഭക്ഷ്യ വിതരണ കമ്പനികൾക്ക് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു
പുതിയ ചട്ടങ്ങൾ അനുസരിച്ച്, ഫുഡ് ഡെലിവറി ഡ്രൈവർക്ക് ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ആരോഗ്യ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഡെലിവറി വാഹനത്തിൽ കമ്പനിയെ പ്രതിനിധീകരിക്കുന്ന ഒരു സ്റ്റിക്കർ പതിച്ചിരിക്കണം. ഡെലിവറിക്കാരന്‍റെ ഇഖാമ അവൻ ജോലി ചെയ്യുന്ന അതേ കമ്പനിയിൽ ആയിരിക്കണം. എല്ലാ ഡ്രൈവർമാർക്കും ഏകീകൃത യൂണിഫോം നൽകണം. എല്ലാ കമ്പനികളും എല്ലാ നിയന്ത്രണങ്ങളും പാലിക്കണമെന്നും ഒക്ടോബർ 1 മുതൽ ഈ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.