ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമം; ഉമ്മൻ ചാണ്ടി 17ന് മടങ്ങും

കൊച്ചി: ശസ്ത്രക്രിയയ്ക്ക് ശേഷം ജർമ്മനിയിലെ ബെർലിൻ ചാരിറ്റി ആശുപത്രിയിൽ വിശ്രമിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി 17ന് കേരളത്തിലേക്ക് മടങ്ങും. തൊണ്ടയിലെ ശസ്ത്രക്രിയയ്ക്ക് ശേഷം നിരീക്ഷണത്തിലായിരുന്ന ഉമ്മൻചാണ്ടിയെ ഇന്നലെയാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. മൂന്ന് ദിവസത്തെ വിശ്രമത്തിന് ശേഷം മാത്രം മടങ്ങിയാൽ മതിയെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് 17ന് മാത്രമേ അദ്ദേഹം നാട്ടിലേക്ക് മടങ്ങൂ.

ഉമ്മൻചാണ്ടി ഉന്മേഷവാനാണെന്നും ലേസർ ശാസ്ത്രീയമായതിനാൽ മറ്റ് ബുദ്ധിമുട്ടുകളൊന്നുമില്ലെന്നും ഉടൻ പൂർണ ആരോഗ്യത്തിലേക്ക് മടങ്ങിയെത്തുമെന്നും ഉമ്മൻചാണ്ടിക്കൊപ്പമുള്ള ബെന്നി ബെഹനാൻ എം.പി പറഞ്ഞു. മക്കളായ മറിയ ഉമ്മൻ, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവരും ഉമ്മൻചാണ്ടിക്കൊപ്പമുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉമ്മൻചാണ്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.

Read Previous

ഐഎഫ്എഫ്ഐ സത്യജിത് റേ ആജീവനാന്ത പുരസ്കാരം കാർലോസ് സുവാരയ്ക്ക്

Read Next

പാര്‍ട്ടി യോഗ തർക്കത്തിനിടെ കുഴഞ്ഞു വീണ കേരള കോൺഗ്രസ് എം നേതാവ് അന്തരിച്ചു