ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: പട്ടികജാതി വിഭാഗങ്ങളിൽ നിന്ന് മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധമത വിഭാഗങ്ങളിലേക്ക് മാറിയവർക്ക് സംവരണത്തിന് അർഹതയുണ്ടോ എന്ന കാര്യത്തിൽ സുപ്രീം കോടതി കേന്ദ്രത്തിന്റെ നിലപാട് ആരാഞ്ഞു. നിലവിലെ നിലപാട് മൂന്നാഴ്ചയ്ക്കകം അറിയിക്കാൻ സുപ്രീം കോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകി.
ഇസ്ലാം മതം സ്വീകരിച്ച ദളിതർക്ക് സംവരണാനുകൂല്യങ്ങൾ നൽകണമെന്ന് രംഗനാഥ് മിശ്ര കമ്മീഷൻ കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. എന്നാൽ ഈ ശുപാർശ കേന്ദ്രം പൂർണ്ണമായും അംഗീകരിച്ചിട്ടില്ലെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു.
സാമൂഹികമായി ധാരാളം ചലനങ്ങൾ സൃഷ്ടിക്കുന്ന വിഷയമാണിതെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. എന്നാൽ, എന്തൊക്കെ. ചലനങ്ങൾ ഉണ്ടായാലും കേസ് തീർപ്പാക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 10 വർഷം മുമ്പ് സമർപ്പിച്ച ഹർജി നാളിതുവരെ പരിഗണിക്കാത്തതിന് കാരണം ഈ സാമൂഹിക ചലനങ്ങള്‍ ആകാമെന്നും കോടതി നിരീക്ഷിച്ചു.