വാടക കുടിശ്ശിക; മുംബൈ കേരളാ ഹൗസിന് ജപ്തി ഭീഷണി

മുംബൈ: മുംബൈയിൽ സ്ഥിതി ചെയ്യുന്ന കേരള ഹൗസ് ജപ്‌തി ഭീഷണിയിൽ. ജപ്‌തിക്ക് മുന്നോടിയായി താനെയിലെ സിവിൽ കോടതി നോട്ടീസ് നൽകി. ഓഗസ്റ്റ് 24 ന് ആദ്യ നോട്ടീസ് ലഭിച്ചിട്ടും സർക്കാർ കോടതിയിൽ ഹാജരായിരുന്നില്ല.

ഹാൻഡി ക്രാഫ്റ്റ് ഡെവലപ്മെന്‍റ് കോർപ്പറേഷന്‍റെ ഔട്ട്ലെറ്റായ കൈരളി വാടക കുടിശ്ശിക വരുത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ഇടപെടൽ. 17 വർഷം പഴക്കമുള്ള കേസിലെ സർക്കാരിൻ്റെ അനാസ്ഥയാണ് കണ്ടുകെട്ടലിലേക്ക് നയിച്ചത്.

ഹാൻഡി ക്രാഫ്റ്റ് ഡെവലപ്മെന്‍റ് കോർപ്പറേഷന്‍റെ കൈരളി നിലവിൽ കേരള ഹൗസിലാണ് വാടകയ്ക്ക് പ്രവർത്തിക്കുന്നത്. 2006 വരെ ഒരു സ്വകാര്യ ഗ്രൂപ്പിന്റെ കെട്ടിടത്തിലാണ് കൈരളി പ്രവർത്തിച്ചിരുന്നത്. ഇവർക്ക് വാടക കുടിശ്ശിക നൽകാത്തതുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോഴത്തെ കോടതി നടപടി. 2006 ൽ കോടതി ഇടപെടലിനെ തുടർന്ന് കൈരളിക്ക് പഴയ കെട്ടിടത്തിൽ നിന്ന് മാറേണ്ടി വന്നിരുന്നു. 2009 മുതലാണ് കൈരളിയുടെ പ്രവർത്തനം കേരള ഹൗസിലേക്ക് മാറ്റിയത്.

K editor

Read Previous

ജോജു ജോര്‍ജ്ജിന്‍റെ ‘ഇരട്ട’ ഫെബ്രുവരി മൂന്നിന്; പ്രൊമോ ഗാനം പുറത്ത്

Read Next

സാമ്പത്തിക വളർച്ചയിൽ ഇടിവുണ്ടാകും; ഇന്ത്യ തിളക്കമുള്ള ഇടമായി തുടരുമെന്നും ഐഎംഎഫ്