വീണ്ടും പേര് മാറ്റൽ; രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡൻ ഇനി ‘അമൃത് ഉദ്യാൻ’

ന്യൂഡൽഹി: രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തിന്റെ പേര്‌ മാറ്റി. മുഗൾ ഗാർഡൻ ഇനി അമൃത് ഉദ്യാൻ എന്ന് അറിയപ്പെടും. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായാണ് പേര് മാറ്റിയത്. ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന പേരുമായി ചേരുന്നതിനാലാണ് ‘അമൃത് ഉദ്യാൻ’ എന്ന പേര് തിരഞ്ഞെടുത്തത്.

സാമ്രാജ്യത്വ കാലഘട്ടത്തിന്‍റെയും സ്വാതന്ത്ര്യ ലബ്ദിക്ക് മുമ്പുള്ള അധിനിവേശത്തിന്‍റെയും സ്വാധീനം പൂർണ്ണമായും ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മുഗൾ ഗാർഡന്‍റെ പേര് മാറ്റാൻ രാഷ്ട്രപതി ഭവൻ തീരുമാനിച്ചത്.

Read Previous

ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രണ വിധേയം: ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ്

Read Next

ത്രിപുര സ്ഥാനാർത്ഥി പ്രഖ്യാപനം; കോൺഗ്രസ്സിലും ബിജെപിയിലും സംഘർഷം