ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: പ്രവാചക വിരുദ്ധ പരാമർശത്തിന്‍റെ പേരിൽ മുൻ ബിജെപി വക്താവ് നൂപുർ ശർമയ്ക്കെതിരെ വിവിധ സംസ്ഥാനങ്ങൾ സമർപ്പിച്ച എല്ലാ കേസുകളും ഒരുമിച്ചു പരിഗണിക്കാൻ സുപ്രീം കോടതി സർക്കാരിന് അനുമതി നൽകി. കേസുകൾ ഒരുമിച്ച് കേൾക്കണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ്മ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. നൂപുരിനെതിരായ എല്ലാ കേസുകളും ഡൽഹി പൊലീസിന് കൈമാറാൻ സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ജൂലൈ ഒന്നിന് ഹർജി പരിഗണിച്ചപ്പോൾ നൂപുർ ശർമയ്ക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. രാജ്യത്തുണ്ടായ അക്രമങ്ങളുടെ ഏക ഉത്തരവാദിത്തം നൂപുറിനാണെന്ന് അന്നു കോടതി വിമർശിച്ചിരുന്നു.