ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഉത്തർപ്രദേശ്: യുപിയിൽ വമ്പൻ നിക്ഷേപങ്ങൾ പ്രഖ്യാപിച്ച് വൻകിട വ്യവസായികൾ. ഉത്തർപ്രദേശ് ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് സമ്മിറ്റിലാണ് നിക്ഷേപ പ്രഖ്യാപനങ്ങൾ നടത്തിയത്. അടുത്ത നാല് വർഷത്തിനുള്ളിൽ 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി പ്രഖ്യാപിച്ചു. ഈ നിക്ഷേപം ഒരു ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുകേഷ് അംബാനിയുടെ റിലയൻസ് യുപിയിൽ 10 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി സ്ഥാപിക്കുമെന്നാണ് വിവരം. സംസ്ഥാനത്തെ ഏറ്റവും വലിയ പുനരുപയോഗ ഊർജ്ജ പദ്ധതിയായും മാറും ഇത്. യുപിയിലെ ബയോഗ്യാസ് എനർജി ബിസിനസിലേക്കുള്ള പ്രവേശനവും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
സിമന്‍റ്, മെറ്റൽ, ഫിനാൻഷ്യൽ സർവീസസ്, പുനരുപയോഗ ഊർജ്ജം തുടങ്ങിയ മേഖലകളിൽ യുപിയിൽ 25,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർള പ്രഖ്യാപിച്ചു.
നോയിഡയിൽ വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ടെന്ന് ടാറ്റ കൺസൾട്ടൻസി സർവീസസ് ചെയർമാൻ എൻ.ചന്ദ്രശേഖരനും പറഞ്ഞു.