കശ്മീർ ഫയൽസ് പരാമർശം; പ്രകാശ് രാജിന് മറുപടിയുമായി വിവേക് അഗ്നിഹോത്രി

‘കശ്മീർ ഫയൽസ്’ എന്ന സിനിമയുമായി ബന്ധപ്പെട്ട നടൻ പ്രകാശ് രാജിന്‍റെ പരാമർശത്തിന് മറുപടിയുമായി സംവിധായകൻ വിവേക് അഗ്നിഹോത്രി. ഒരു വർഷം പിന്നിടുമ്പോഴും അര്‍ബന്‍ നക്സലുകൾക്ക് ഉറക്കമില്ലാത്ത രാത്രിയാണ് കശ്മീർ ഫയൽസ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിവേക് അഗ്നിഹോത്രി പ്രകാശ് രാജിനെ അഭിസംബോധന ചെയ്തത് ‘അന്ദകാർ രാജ്’ എന്നാണ്.

കശ്മീർ ഫയൽസ് ഒരു അസംബന്ധ സിനിമയാണെന്നും അന്താരാഷ്ട്ര ജൂറി അതിനെ വിമർശിച്ചിട്ടുണ്ടെന്നുമായിരുന്നു പ്രകാശ് രാജിന്റെ പരാമർശം. ഓസ്കാർ പോയിട്ട് ഒരു ഭാസ്കർ പോലും ലഭിക്കാൻ പോകുന്നില്ലെന്നും കശ്മീർ ഫയൽസ് ഒരു പ്രൊപഗണ്ട സിനിമയാണെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു.

പ്രകാശ് രാജിന്‍റെ പ്രസംഗത്തിന്‍റെ വീഡിയോയ്ക്കൊപ്പമാണ് വിവേക് അഗ്നിഹോത്രി പ്രതികരിച്ചത്. കശ്മീർ ഫയൽസ് ചെറിയ ആളുകളുടെ സിനിമയാണെന്ന് അദ്ദേഹം പറഞ്ഞു. ചിത്രത്തിന്‍റെ പ്രേക്ഷകരെ ‘കുരയ്ക്കുന്ന നായ്ക്കൾ’ എന്നാണ് പ്രകാശ് രാജ് വിളിച്ചതെന്നും സംവിധായകൻ ആരോപിച്ചു. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘കശ്മീർ ഫയൽസ്’ 1990 കളിലെ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ട പലായനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

K editor

Read Previous

വാടക ഗർഭപാത്രം നൽകുന്ന സ്ത്രീക്ക് കുഞ്ഞുമായി ജനിതക ബന്ധം പാടില്ല; കേന്ദ്രം സുപ്രീംകോടതിയിൽ

Read Next

ഉദ്യോഗസ്ഥനെ കൊണ്ട് ചെരുപ്പ് പിടിപ്പിച്ചു; ആന്ധ്ര ടൂറിസം മന്ത്രി വിവാദത്തിൽ