ബാണാസുര സാഗര്‍ ഡാമിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു ; നാളെ രാവിലെ തുറക്കും

വയനാട്: ബാണാസുര സാഗർ ഡാം നാളെ തുറക്കും. രാവിലെ 8 മണിക്ക് ഡാം തുറക്കും. ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമിന്‍റെ സ്പിൽവേ ഷട്ടറുകൾ ഉയർത്തി സെക്കൻഡിൽ 35 ക്യുബിക് മീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. 773.60 മീറ്ററാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്.

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടമലയാർ ഡാം ചൊവ്വാഴ്ച തുറക്കും. ഇന്ന് രാത്രി ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. ആദ്യം 50 ക്യുമെക്സ് വെള്ളവും പിന്നീട് 100 ക്യുമെക്സ് വെള്ളവും തുറന്നുവിടും. പെരിയാറിന്‍റെ തീരത്ത് താമസിക്കുന്നവർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ രേണു രാജ് പറഞ്ഞു.

മുല്ലപ്പെരിയാർ ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിട്ടു. ജലനിരപ്പ് 138.35 അടിയായി ഉയർന്നതോടെയാണ് വെളളത്തിന്റെ അളവ് സെക്കൻഡിൽ 3119 ക്യുബിക് അടിയായി ഉയർത്തിയത്. ആറ് ഷട്ടറുകൾ 50 സെന്‍റീമീറ്റർ വീതം ഉയർത്തി. അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം 48 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. വടക്കൻ കേരളത്തിൽ മഴ തുടരും. മലയോര മേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനം നിരോധിച്ചു.

K editor

Read Previous

ശ്രീറാം വെങ്കിട്ടരാമനെ തൽസ്ഥാനത്ത് നിന്ന് മാറ്റിയതിനെ വിമർശിച്ച് കെ സുരേന്ദ്രൻ

Read Next

അവാർഡ് വേദിയിൽ ശ്രീനിവാസന് ചുംബനം നൽകി മോഹൻലാൽ