അവശതകളെ അതിജീവിച്ച് തിരിച്ചു വരവ്; സജ്ജീവമായി ശ്രീനിവാസൻ

മലയാളികളുടെ പ്രിയ നടൻമാരിൽ ഒരാളാണ് ശ്രീനിവാസൻ. ഒരു നടനെന്നതിലുപരി മികച്ച സംവിധായകനും തിരക്കഥാകൃത്തുമാണ് താനെന്ന് പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ ശ്രീനിവാസൻ തെളിയിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായെത്തിയ രോഗത്തെ അതിജീവിച്ച് തിരിച്ചുവരവിന്‍റെ പാതയിലാണ് ശ്രീനിവാസൻ ഇപ്പോൾ. അനാരോഗ്യത്തെ തുടർന്ന് എടുത്ത ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ഈ അവസരത്തിൽ ശ്രീനിവാസൻ പങ്കെടുത്ത വിവാഹത്തിന്‍റെ വീഡിയോ ശ്രദ്ധ നേടുകയാണ്. 

മെറിലാന്‍ഡ് സ്റ്റുഡിയോ ഉടമ പി സുബ്രഹ്മണ്യത്തിന്‍റെ കൊച്ചുമകനും നിർമ്മാതാവുമായ വിശാഖ് സുബ്രഹ്മണ്യത്തിന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ശ്രീനിവാസൻ കാറിൽ നിന്ന് ഇറങ്ങി, മകൻ വിനീതിൻ്റെ കൈപിടിച്ച് വിവാഹ വേദിയിലേക്ക് പോകുകയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം പ്രിയ താരം വീണ്ടും പൊതുവേദിയിൽ എത്തിയതിന്‍റെ സന്തോഷത്തിലാണ് മലയാളികൾ. 

മാർച്ച് 30നാണ് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആൻജിയോഗ്രാം പരിശോധനയിൽ, അദ്ദേഹത്തിന് ട്രിപ്പിൾ വെസ്സൽ രോഗം (ധമനികളിൽ രക്തപ്രവാഹത്തിന് തടസ്സം നേരിടൽ) ഉണ്ടെന്ന് കണ്ടെത്തി. ഇതേതുടർന്ന് മാർച്ച് 31 വ്യാഴാഴ്ച ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഏപ്രിൽ 19നാണ് അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. 

K editor

Read Previous

2023 മെയ് മാസത്തോടെ മുഴുവൻ സർവീസും പുനരാരംഭിക്കാൻ എമിറേറ്റ്സ്

Read Next

പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ ഉത്തരവ്; പിണറായി വീണിടത്ത് കിടന്ന് ഉരുളുന്നുവെന്ന് പ്രതിപക്ഷ നേതാവ്