കെ.എസ്.ആർ.ടി.സിക്ക് റെക്കോർഡ് കളക്ഷൻ; തിങ്കളാഴ്ച നേടിയത് 8.4 കോടി

തിരുവനന്തപുരം: ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിവസം കെ.എസ്.ആർ.ടി.സി സർവകാല റെക്കോർഡ് വരുമാനം രേഖപ്പെടുത്തി. തിങ്കളാഴ്ചയാണ് കെ.എസ്.ആര്‍.ടി.സി. 8.4 കോടി രൂപ പ്രതിദിന വരുമാനം നേടിയത്. 3,941 ബസുകളാണ് അന്ന് സർവീസ് നടത്തിയത്.

സോൺ അടിസ്ഥാനത്തിൽ കളക്ഷൻ, സൗത്ത് 3.13 കോടി രൂപ (89.44% ടാർജറ്റ്), സെൻട്രൽ – 2.88 കോടി രൂപ (104.54% ടാർജറ്റ്), നോർത്ത് – 2.39 കോടി രൂപ വീതമാണ് വരുമാനം. കോഴിക്കോട് മേഖലയാണ് ഏറ്റവും കൂടുതൽ ടാർജറ്റ് ലഭ്യമാക്കിയത്. ലക്ഷ്യത്തേക്കാൾ 107.96 ശതമാനം അധികമാണ് കോഴിക്കോട് മേഖല നേടിയത്.

ജില്ലാതലത്തിൽ 59.22 ലക്ഷം രൂപയുമായി കോഴിക്കോട് ഒന്നാമതെത്തി. ടാർജറ്റ് വരുമാനം ഏറ്റവും കൂടുതൽ നേടിയത് കോഴിക്കോട് യൂണിറ്റ് ആണ് 33.02 ലക്ഷം ( ടാർജറ്റിന്റെ 143.60%). സംസ്ഥാനത്ത് ആകെ കളക്ഷൻ നേടിയതിൽ ഒന്നാം സ്ഥാനത്ത് 52.56 ലക്ഷം രൂപ നേടി തിരുവനന്തപുരം സെൻട്രൽ ഡിപ്പോ‌യാണ്.

K editor

Read Previous

വിശാഖ് നായർ ബോളിവുഡിലേക്ക്; ‘എമര്‍ജന്‍സി’യിൽ സഞ്ജയ് ഗാന്ധിയുടെ വേഷം

Read Next

കേരള ബാങ്ക് ജപ്തി നടപടിയില്‍ റിപ്പോർട്ട് തേടി മന്ത്രി