ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
വാരണസി (ഉത്തര്‍പ്രദേശ്): നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരിൽ സർവകലാശാലയിലെ ഗസ്റ്റ് ലക്ചററെ പിരിച്ചുവിട്ടു. വാരണാസിയിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠ് സർവകലാശാലയിലെ ഗസ്റ്റ് ലക്ചററെയാണ് പുറത്താക്കിയത്.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒമ്പത് ദിവസത്തെ ഉപവാസം അനുഷ്ഠിക്കുന്നതിനുപകരം ആ ദിവസങ്ങളിൽ സ്ത്രീകൾ ഇന്ത്യൻ ഭരണഘടന വായിക്കണമെന്ന് അധ്യാപകനായ മിതിലേഷ് ഗൗതം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. സർവകലാശാലയിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ ഇതിനെതിരെ പ്രതിഷേധിക്കുകയായിരുന്നു.
സെപ്റ്റംബർ 29നാണ് ഗൗതമിനെതിരെ കോളേജ് അധികൃതർക്ക് പരാതി ലഭിച്ചത്. ഫേസ്ബുക്ക് പോസ്റ്റ് മതവികാരം വ്രണപ്പെടുത്തിയെന്ന് സർവകലാശാല രജിസ്ട്രാർ പറഞ്ഞു. വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്ന് സർവകലാശാലാ പരിസരം താറുമാറായെന്നും പരീക്ഷകളും പ്രവേശനവും ഉൾപ്പെടെയുള്ള കാര്യങ്ങൾ നിർത്തിവയ്ക്കേണ്ടി വന്നെന്നും അദ്ദേഹം ആരോപിച്ചു.