കള്ളക്കുറിശിയിലെ ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനിയുടെ റീപോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും

തമിഴ്‌നാട്: തമിഴ്നാട്ടിലെ കള്ളക്കുറിശിയിലെ ശക്തി മെട്രിക് ഇന്‍റർനാഷണൽ സ്കൂളിൽ ആത്മഹത്യ ചെയ്ത പ്ലസ് ടു വിദ്യാർത്ഥിയുടെ റീ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. കള്ളക്കുറിശി ജില്ലാ ആശുപത്രിയിൽ രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടത്തും. കുടുംബത്തിന്‍റെ ആവശ്യപ്രകാരം മദ്രാസ് ഹൈക്കോടതി റീ പോസ്റ്റ്‌മോര്‍ട്ടം നടത്താൻ ഉത്തരവിട്ടു.

വിദഗ്ദ്ധരുടെ നേതൃത്വത്തിൽ മുഴുവൻ പ്രക്രിയയും വീഡിയോയിൽ പകർത്തും. സ്കൂളിലെ അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 375 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് മന്ത്രിമാരുടെ നേതൃത്വത്തിലാണ് കള്ളക്കുറിശിയിലെ സ്ഥിതിഗതികൾ ഏകോപിപ്പിക്കുന്നത്. അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചിന്ന സേലത്ത് ഏർപ്പെടുത്തിയ നിരോധനാജ്ഞ തുടരുകയാണ്.

Read Previous

അഗ്നിപഥ് പദ്ധതി; ഹർജികൾ ഇന്ന് പരിഗണിക്കും

Read Next

ജീവനക്കാരെ നിയമിക്കുന്നത് കഴിവിന്റെ അടിസ്ഥാനത്തില്‍; ലഖ്‌നൗ ലുലു മാള്‍