ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബെംഗളൂരു: പ്രമുഖ വിദ്യാഭ്യാസ സാങ്കേതിക കമ്പനികളിലൊന്നായ ബൈജൂസിൽ വീണ്ടും പിരിച്ചുവിടൽ തുടരുന്നു. എഞ്ചിനീയറിങ് വിഭാഗത്തിലെ 15 ശതമാനം ജീവനക്കാരെയാണ് രണ്ട് ദിവസത്തിനുള്ളിൽ പിരിച്ചുവിട്ടത്. കുറഞ്ഞത് 1,000 പേരെയെങ്കിലും പിരിച്ചുവിട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വാട്സാപ്പ് സന്ദേശങ്ങളിലൂടെയും ഗൂഗിൾ മീറ്റിലൂടെയുമാണ് പലരെയും പിരിച്ചുവിട്ടതെന്നും ആരോപണമുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ബൈജൂസ് 30 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതേ വിഭാഗത്തിൽ നിന്നുള്ള 15 ശതമാനം പേരെയാണ് ഇത്തവണ ബൈജൂസ് പിരിച്ചുവിട്ടത്. പിരിച്ചുവിടലുകളെക്കുറിച്ച് ബൈജൂസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.