ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റർഫേസ് (യുപിഐ) ശൃംഖലയിൽ പ്രവർത്തിക്കുന്ന റുപേ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു. പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് തുടങ്ങിയ പ്രമുഖ പൊതുമേഖലാ ബാങ്കുകളുടെ ഉപഭോക്താക്കൾക്കാണ് ഇത് ആദ്യം പ്രയോജനപ്പെടുത്താനാവുക. യുപിഐ ഉപയോഗിച്ച് അവർക്ക് ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നടത്താൻ കഴിയും.
നിലവിൽ ഡെബിറ്റ് കാർഡുകളും ബാങ്ക് അക്കൗണ്ടുകളുമാണ് യുപിഐയുമായി ബന്ധിപ്പിച്ചിട്ടുള്ളത്. റുപേ ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ബന്ധിപ്പിച്ചതോടെ, വായ്പ വളർച്ചയുണ്ടാകുമെന്ന് വിദഗ്ധർ പറയുന്നു. ക്യൂആർ കോഡ് പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് യുപിഐ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള പണമിടപാടുകൾ നടക്കുകയെന്ന് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ അറിയിച്ചു.
റുപേ ക്രെഡിറ്റ് കാർഡുകൾ വെർച്വൽ പേയ്മെന്‍റ് അഡ്രസുമായാണ് ബന്ധിപ്പിക്കുക. വിർച്വൽ പേയ്മെന്റ് അഡ്രസിനെയാണ് യുപിഐ ഐഡി എന്ന് പറയുന്നത്. സുരക്ഷിതമായ പണമിടപാടുകൾക്ക് ഇത് സഹായകമാകുമെന്നും പ്രസ്താവനയിൽ പറയുന്നു.