രാജ്യത്തെ എട്ട് ബാങ്കുകൾക്ക് പിഴ ചുമത്തി ആർബിഐ

ന്യൂ ഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) രാജ്യത്തെ എട്ട് ബാങ്കുകൾക്ക് പിഴ ചുമത്തി. ഒരു ലക്ഷം രൂപ മുതൽ 40 ലക്ഷം രൂപ വരെയാണ് പിഴ. ഛത്തീസ്ഗഢ് രാജ്യ സഹകാരി ബാങ്ക്, ഗോവ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ഗർഹ സഹകരണ ബാങ്ക്, യവത്മാൽ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്, ജില സഹകാരി കേന്ദ്രീയ ബാങ്ക്, വാരൂദ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്, ഇന്ദാപൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്, ദി മെഹ്‌സാന അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നീ ബാങ്കുകൾക്കാണ് പിഴ ചുമത്തിയത്.

റിസർവ് ബാങ്ക് പുറപ്പെടുവിച്ച നിയമങ്ങൾ ബാങ്കുകൾ പാലിക്കാത്തതിനാലാണ് പിഴ ചുമത്തിയിരിക്കുന്നത്. കെവൈസി പുതുക്കൽ നിയമങ്ങൾ പാലിക്കാത്തത് ഉൾപ്പെടെയുള്ള നിയമ ലംഘനങ്ങളുണ്ട്. കഴിഞ്ഞ മാസവും റിസർവ് ബാങ്ക് വിവിധ ബാങ്കുകൾക്ക് പിഴ ചുമത്തിയിരുന്നു. ഫെഡറൽ ബാങ്കിന് 5.72 കോടി രൂപ പിഴ ചുമത്തിയിരുന്നു. 

K editor

Read Previous

കുഴിയടയ്ക്കല്‍ അടിയന്തരമായി പരിശോധിക്കണമെന്ന് ഹൈക്കോടതി

Read Next

മുല്ലപ്പെരിയാർ എല്ലാ അർഥത്തിലും സുരക്ഷിതം ; ആശങ്ക വേണ്ടെന്ന് എം.കെ. സ്റ്റാലിൻ