ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തൊണ്ണൂറുകളിൽ ബോളിവുഡിന്റെ പ്രിയ നായികയായിരുന്ന രവീണാ ടണ്ടൻ കെ.ജി.എഫ് – 2ലൂടെ തിരിച്ച് വരവിനൊരുങ്ങി.
തൂ ചീസ് ബഡി ഹെ മസ്‌ത് മസ്‌ത്.രവീണാ ടണ്ടൻ എന്ന നായികയെക്കുറിച്ചോർക്കുമ്പോൾ ആരുടെയും മനസ്സിലേക്ക് ആദ്യം കയറി വരുന്നത് കാൽനൂറ്റാണ്ട് മുൻപ് റിലീസായ മൊഹ്‌റ എന്ന ബോളിവുഡ് ഹിറ്റിലെ ഈ സൂപ്പർഹിറ്റ് ഗാനമാണ്. സൂപ്പർഹിറ്റായ കെ.ജി.എഫിന്റെ രണ്ടാം ഭാഗമായ കെ.ജി. എഫ് 2 വിലൂടെ വർഷങ്ങൾക്ക് ശേഷം അഭിനയ രംഗത്തേക്ക് ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് ബോളിവുഡിന്റെ സ്വപ്നറാണി.
രാമിക സെൻ എന്ന കഥാപാത്രത്തെയാണ് കെ.ജി.എഫ് 2-ൽ രവീണ അവതരിപ്പിക്കുന്നത്. യഷ് നായകനാകുന്ന ഈ ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം ഇപ്പോൾ നടന്നുവരികയാണ്. ബോളിവുഡ് താരം സഞ്ജയ് ദത്താണ് കെ.ജി.എഫ് 2-ലെ പ്രതിനായകൻ. മജ്‌ബൂർ, ഖേൽ ഖേൽ മേം, ജവാബ്, നസ്‌രാന തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളൊരുക്കിയ സംവിധായകനും നിർമ്മാതാവുമായ രവി ടണ്ടന്റെ മകളായ രവീണ 1991-ൽ സൽമാൻ ഖാന്റെ നായികയായി പത്തർ കേ ഫൂൽ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് അരങ്ങേറിയത്.
മികച്ച പുതുമുഖ നായികയ്ക്കുള്ള ഫിലിം ഫെയർ അവാർഡ് നേടിയ രവീണ പിന്നീട് ദിൽവാലേ, മോഹ്‌റ, ലാഡ്ല, ഖിലാഡിയോം കാ ഖിലാഡി, ഗുലാം ഇ മുസ്തഫൽ, ശൂൽ തുടങ്ങിയ നിരവധി ഹിറ്റുകളുടെ ഭാഗമായി.
ചലച്ചിത്ര വിതരണക്കാരനായ അനിൽ തഡാനിയെ സ്റ്റംപ്‌ഡ് എന്ന ചിത്രത്തിന്റെ സെറ്റിൽ പരിചയപ്പെട്ട രവീണ പിന്നീട് അദ്ദേഹത്തെ വിവാഹം കഴിച്ചു. രക്ഷ, രൺബീർ വർദ്ധൻ എന്നിവർ മക്കൾ. ദീർഘകാലം സിനിമയിൽ നിന്ന് വിട്ടുനിന്ന രവീണ അനുരാഗ് കശ്യപിന്റെ ബോംബെ വെൽവറ്റ് എന്ന ചിത്രത്തിലൂടെയാണ് വെള്ളിവെളിച്ചത്തിലേക്ക് വീണ്ടുമെത്തിയത്.