നവംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ 3 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ മൂന്നിന് വൈകിട്ട് ഏഴ് മണി വരെ നീട്ടിയതായി മന്ത്രി ജി ആർ അനിൽ അറിയിച്ചു. നിലവിലെ ഷെഡ്യൂൾ 3 വരെ തുടരും. മാസാവസാനം സെർവർ തകരാർ മൂലം ഇ-പോസ് മെഷീന്‍റെ പ്രവർത്തനം തടസ്സപ്പെടുകയും ഇതുമൂലം പലർക്കും റേഷൻ വാങ്ങാൻ കഴിയാതെ വരികയും ചെയ്തിരുന്നു.

ഇതിനെതിരെ വ്യാപാരികളും ഗുണഭോക്താക്കളും പ്രതിഷേധിച്ചിരുന്നു. പ്രശ്നം പരിഹരിക്കുന്നതിനും റേഷൻ വിതരണം സുഗമമാക്കുന്നതിനുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് റേഷൻ കടകളുടെ സമയക്രമം പരിഷ്കരിച്ചിരുന്നു.

Read Previous

മുതിർന്ന മാധ്യമ പ്രവർത്തകൻ രവീഷ് കുമാർ എൻഡിടിവിയിൽ നിന്ന് രാജിവെച്ചു

Read Next

വിമാനത്താവളങ്ങളോട് ചേർന്ന് 5ജി ബേസ് സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതിന് നിയന്ത്രണം