ജി. രതികുമാർ ഉദുമയിൽ മത്സരിക്കും

കാസർകോടിന്റെ ചുമതലയുള്ള കെപിസിസി ജനറൽ സിക്രട്ടറി

കാഞ്ഞങ്ങാട് : അടുത്തെത്തിയ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദുമ അസംബ്ലി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസ്സിലെ ജി. രതികുമാറായിരിക്കും,

കെ.പി.സിസി ജനറൽ സിക്രട്ടറിയായ രതികുമാർ ഇക്കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പു മുതൽ കാസർകോട്  ജില്ലയിൽ  കോൺഗ്രസ് പാർട്ടി പ്രവർത്തനത്തിൽ സജീവമാണ്.

രാജ്മോഹൻ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് തൊട്ട് രതികുമാറിനാണ് പാർട്ടിയുടെ  കാസർകോട് ജില്ലാ ചുമതല കെ.പിസിസി ഏൽപ്പിട്ടുള്ളത്.

ഉണ്ണിത്താന്റെ ജന്മനാടായ കൊല്ലം  സ്വദേശിയും , ഉണ്ണിത്താന്റെ  വിശ്വസ്തനുമായ രതികുമാറിനെ നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിപ്പിച്ചെടുക്കേണ്ട ബാധ്യതയും ഉണ്ണിത്താനുണ്ട്. കാസർകോട് ജില്ലക്കാരനായ കോൺഗ്രസ് എം പി,  ഐ. രാമറായ്ക്ക് ശേഷം  കെ.സി വേണുഗോപാലിനും, ഖാദർ മാങ്ങാടിനും രണ്ടു തവണ പരാജയം സമ്മാനിച്ച, കാസർകോട് ലോക് സഭാ മണ്ഡലത്തിൽ നിന്ന് കൊല്ലം  സ്വദേശിയായ രാജ്മോഹൻ ഉണ്ണിത്താന് ജയിച്ചു കയറി ലോക് സഭയിലെത്താമെങ്കിൽ, ഉണ്ണിത്താന്റെ നാട്ടുകാരൻ തന്നെയായ കെ.പി.സി.സി  ജനറൽ സിക്രട്ടറി ജി. രതികുമാറിന് ഉദുമ അസംബ്ലി മണ്ഡലത്തിൽ നിന്ന് വിജയിക്കാൻ നിലവിലുള്ള രാഷ്ട്രീയ സാഹചര്യം  ഏറെ എളുപ്പമാണെന്ന് കോൺഗ്രസ്  കണക്ക് കൂട്ടുമ്പോൾ, ജില്ലക്കാരായ നിരവധി കോൺഗ്രസ് പ്രാദേശിക നേതാക്കൾ, ഉദുമ സീറ്റിൽ കണ്ണും നട്ട്  ഇമ പൂട്ടാതെ കാത്തിരിക്കുന്നുമുണ്ട്.

വലിയ ബഹളങ്ങളും ആർഭാടങ്ങളുമൊന്നുമില്ലാതെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ  പ്രാക്ടിക്കൽ രാഷ്ട്രീയ പ്രവർത്തനം നടത്തി വരുന്ന യുവ നേതാവാണ് ജി. രതികുമാർ.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്റെ  മിക്കവാറും മണ്ഡലം  കമ്മിറ്റികൾ രതികുമാറിന്റെ സാന്നിദ്ധ്യത്തിൽ ഇതിനകം വിളിച്ചു ചേർത്തു കഴിഞ്ഞു.

തദ്ദേശ സ്ഥാപനം തിരഞ്ഞെടുപ്പിൽ യുഡിഎഫ് ജില്ലയിൽ മികച്ച മുന്നേറ്റമുണ്ടാക്കിക്കഴിഞ്ഞാൽ, ഈ വിജയം  മുന്നോട്ടു വെച്ച് ഉദുമ സീറ്റിൽ രതികുമാറിനെ മത്സരിപ്പിച്ച്  വിജയിപ്പിച്ചെടുക്കാനുള്ള രാഷ്ട്രീയ തന്ത്രത്തിൽ രാജമോഹൻ ഉണ്ണിത്താനും, ജാഗരൂകനാണ്.

പൂർണ്ണമായും സസ്യാഹാരം മാത്രം കഴിക്കുന്ന വ്യക്തി കൂടിയായ രതികുമാർ സ്വന്തം കുടുംബത്തെ കാസർകോട്ട് കൊണ്ടു വന്ന് താമസിപ്പിക്കാനുള്ള ആലോചനയിലുമാണ്.

ഉണ്ണിത്താൻ ഇപ്പോൾ താമസിച്ചു വരുന്നത് ദേശീയപാതയിൽ പടന്നക്കാട്ടാണ്. എംപിയുടെ ഓഫീസും ഈ വീട്ടിൽ തന്നെയാണ്.

LatestDaily

Read Previous

രാജ്യദ്രോഹികൾ അകത്താകണം

Read Next

ഡോക്ടർ കൃഷ്ണൻ കീഴടങ്ങിയില്ല