പി എം കെയേഴ്‌സ്‌ ഫണ്ടിന്‍റെ പുതിയ ട്രസ്റ്റികളില്‍ രത്തന്‍ ടാറ്റയും

ന്യൂഡല്‍ഹി: ടാറ്റാ സൺസ് ചെയർമാൻ രത്തൻ ടാറ്റയെ പിഎം കെയേഴ്സ് ഫണ്ടിന്‍റെ ട്രസ്റ്റികളിൽ ഒരാളായി നാമനിർദ്ദേശം ചെയ്തു. മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി തോമസ്, മുൻ ഡെപ്യൂട്ടി സ്പീക്കർ കരിയ മുണ്ട എന്നിവരാണ് മറ്റ് നോമിനികൾ.

പിഎം കെയേഴ്സ് ഫണ്ടിന്‍റെ നിർണായക സ്ഥാനത്തേക്കെത്തിയ ട്രസ്റ്റികളെ പ്രധാനമന്ത്രിയുടെ ഓഫീസ് സ്വാഗതം ചെയ്തു. ധനമന്ത്രി നിർമ്മല സീതാരാമനും ആഭ്യന്തര മന്ത്രി അമിത് ഷായും ട്രസ്റ്റികളാണ്.

മുൻ കംപ്ട്രോളർ ജനറൽ രാജീവ് മെഹ്രിഷി, ഇൻഫോസിസ് ചെയർപേഴ്സൺ സുധ മൂർത്തി, ടീച്ച് ഫോർ ഇന്ത്യ-ഇൻഡികോർപ്സ് ഫൗണ്ടേഷന്‍റെ സഹസ്ഥാപകൻ ആനന്ദ് ഷാ എന്നിവരാണ് ട്രസ്റ്റിലെ മറ്റ് അംഗങ്ങൾ.

Read Previous

ഇന്ന് മുതൽ കുവൈറ്റിൽ മഴയ്ക്ക് സാധ്യത

Read Next

ഹിജാബ് ഇല്ലെങ്കിൽ ഇസ്ലാമിക വിശ്വാസം മാറുമെന്ന് പറയാനാവില്ല: കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍