ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാസർകോട്: സീറോഡ്പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, കേസ്സിലുൾപ്പെട്ട മറ്റു പ്രതികൾക്ക് പെൺകുട്ടിയെ പീഡിപ്പിക്കാൻ ഒത്താശയുണ്ടാക്കി ക്കൊടുക്കുകയും ചെയ്ത പടന്നക്കാട് ഞാണിക്കടവിലെ അബൂബക്കർ സിദ്ദിഖ് മുസലിയാർ 57, ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ കളനാട് നാല് മദ്രസ്സ വിദ്യാർത്ഥികളെ പീഡിപ്പിച്ച 4 കേസ്സുകളിൽ പ്രതി.
പോക്സോ കുറ്റം ചുമത്തി ബേക്കൽ പോലീസ് 2018-ൽ പോക്സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച നാലു കേസ്സുകളും ഇപ്പോൾ കാസർകോട് പോക്സോ സ്പെഷ്യൽ കോടതിയിൽ വിചാരണ കാത്തുകഴിയുകയാണ്.
സെഷൻസ് കേസ്സ് നമ്പർ 8/18,9/18/,10/18,11/18 തുടങ്ങിയ നാലു പോക്സോ കേസ്സുകളും 2017-ൽ ബേക്കൽ പോലീസ് റജിസ്റ്റർ ചെയ്താണ്.
ഈ നാലു കേസ്സുകളിലും പ്രതിയായ അബൂബക്കർ മുസലിയാർ സീറോഡ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അഞ്ചാമത്തെ കേസ്സിൽ ഇപ്പോൾ ഒന്നാം പ്രതിയാണ്. നീലേശ്വരം പോലീസാണ് ഈ കേസ്സിൽ അബൂബക്കർ സിദ്ദിഖ് മുസ്ലിയാറെ രണ്ടാഴ്ച മുമ്പ് സീറോഡിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്.
ദക്ഷിണ കർണ്ണാടക സ്വദേശിയായ അബൂബക്കർ സിദ്ദിഖ് മൂസലിയാർ പടന്നക്കാടിന്റെ തീരദേശത്ത് മദ്രസ്സാ അധ്യാപകനാണ് .
മദ്രസ്സയിൽ പഠിക്കുന്ന നാലു ആൺകുട്ടികളെ ലൈംഗിമായി ഉപയോഗിച്ച അബൂബക്കർ സിദ്ദിഖ് രണ്ട് വർഷങ്ങളായി സീറോഡിൽ താമസിച്ചുവരികയാണ് . സീറോഡ്പെൺകുട്ടി കേസ്സിൽ നീലേശ്വരം ഐപി, പി. ആർ. മനോജ് അറസറ്റ് ചെയ്ത മുസലിയാർ ഇപ്പോൾ കാസർകോട് സബ്ജയിലിൽ റിമാൻഡിലാണ് . കർണ്ണാടകയിൽ ഇദ്ദേഹത്തിന് മറ്റൊരു ഭാര്യയും കുട്ടികളുമുണ്ട്. തീരദേശത്തും ഭാര്യയുണ്ട്.
കളനാട് പ്രദേശത്തെ മദ്രസ്സയിൽ ജോലി നോക്കുമ്പോഴാണ് മുസലിയാർ മദ്രസ്സയിൽ പഠിക്കുകയായിരുന്ന, പത്തുമുതൽ 15 വയസ്സുവരെയുള്ള നാലു ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്.
നാല് പോക്സോ കേസ്സുകളും റജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചത് ബേക്കൽ പോലീസാണ്.