ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബലാത്സംഗത്തിനിരയായ യുവ ഭർതൃമതിയുടെ ദേഹത്ത് പല്ലിന്റെയും നഖത്തിന്റെയും പാടുകൾ
തിരുവനന്തപുരം: കഠിനംകുളത്ത് ഭര്‍ത്താവും സുഹൃത്തുക്കളും കൂട്ടബലാത്സംഗം ചെയ്ത യുവതിയുടെ വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കയച്ചു. യുവതിക്ക് നേരേ ലൈംഗികാതിക്രമം നടന്നതായി സ്ഥിരീകരിക്കാനാണ് വസ്ത്രങ്ങള്‍ പരിശോധിച്ചത്. സംഭവസ്ഥലത്ത് നിന്ന് ബാഗും ചെരിപ്പുകളും ഷാളും പോലീസ് കണ്ടെടുത്തിരുന്നു. യുവതിയുടെ ശരീരത്തിലും മുഖത്തും പല്ലിന്റെയും നഖത്തിന്റെയും പാടുകളുണ്ട്. യുവതിയെ ക്രൂരമായി ഉപദ്രവിച്ചതിനുള്ള തെളിവുകളാണിത്. മുഖത്തടിക്കുകയും ദേഹത്ത് പൊള്ളലേല്‍പ്പിക്കുകയും ചെയ്തതായി യുവതി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഒപ്പമുണ്ടായിരുന്ന മകന്റെ മുന്നിലാണ് ക്രൂരമായ പീഡനം നടന്നത്.ത്. അതിനിടെ, കേസില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. കോവിഡ് പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാകും പ്രതികളെ ഹാജരാക്കുക.
കഠിനംകുളത്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ ഏഴ് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ ഭര്‍ത്താവിന് പുറമേ ചാന്നാങ്കര ആറ്റരുകത്ത് വീട്ടില്‍ മന്‍സൂര്‍ 40, ചാന്നാങ്കര പുതുവല്‍ പുരയിടത്തില്‍ അക്ബര്‍ ഷാ 20, ചാന്നാങ്കര അന്‍സി മന്‍സിലില്‍ അര്‍ഷാദ് 35, പള്ളിപ്പുറം സി.ആര്‍.പി.എഫ്. ജങ്ഷന്‍ പുതുവല്‍ പുത്തന്‍ വീട്ടില്‍ നൗഫല്‍ ഷാ 27, പോത്തന്‍കോട് പാലോട്ടുകോണം കരിമരത്തില്‍ വീട്ടില്‍ അന്‍സാര്‍ 33, വെട്ടുതുറ പുതുവല്‍ പുരയിടത്തില്‍ രാജന്‍ സെബാസ്റ്റ്യന്‍ 62, എന്നിവരാണ് പിടിയിലായത്. യുവതിയുടെ ഭര്‍ത്താവാണ് പീഡനത്തിന് ഒത്താശചെയ്തത്. ബീച്ചിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞാണ് വ്യാഴാഴ്ച വൈകീട്ട് പോത്തന്‍കോട്ടെ വീട്ടില്‍നിന്ന് യുവതിയെയും രണ്ടു മക്കളെയും കഠിനംകുളത്തെ രാജന്‍ സെബാസ്റ്റ്യന്റെ വീട്ടിലെത്തിച്ചത്. അവിടെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു.
സംഘത്തിലെ ഒരാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ മൂത്ത മകനെയുമെടുത്ത് യുവതി ഇറങ്ങിയോടി. ഇളയമകന്‍ നേരത്തേ ഭര്‍ത്താവിനൊപ്പം പുറത്തേക്ക് പോയിരുന്നു. പിറകേയെത്തിയവര്‍ ഭര്‍ത്താവ് പ്രശ്നമുണ്ടാക്കുകയാണെന്നും, തിരികെയെത്തണമെന്നും നിര്‍ബന്ധിച്ചു. അവിടെനിന്ന് യുവതിയെ ഇവര്‍ ഓട്ടോയില്‍ക്കയറ്റി തൊട്ടടുത്ത കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു. മുഖത്തടിക്കുകയും ദേഹത്ത് പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന മകന്റെ മുന്നിലാണ് യുവതി ക്രൂരമായ പീഡനത്തിനിരയായത്. ബോധം നഷ്ടപ്പെട്ട യുവതി മകന്റെ കരച്ചില്‍കേട്ട് ഉണര്‍ന്നു. മകനെ വീട്ടിലാക്കണമെന്ന് പറഞ്ഞ് ഇവരുടെ വാഹനത്തില്‍ക്കയറാതെ, റോഡിലേക്ക് ഓടി. വഴിയില്‍ക്കണ്ട കാറിന് കൈകാണിച്ച് അതില്‍ക്കയറിയ യുവതി അവരോട് സംഭവങ്ങള്‍ പറയുകയും പോത്തന്‍കോട്ടുള്ള വീട്ടിലെത്തിക്കാന്‍ ആവശ്യപ്പെടു കയുമായിരുന്നു.