ബലാത്സംഗം: കമാൽ ഷാനിലിനെതിരെ രണ്ട് എഫ്.ഐ ആറുകൾ

കാഞ്ഞങ്ങാട്: അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ അവിവാഹിത യുവതിയെ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ച് കോഴിക്കോട്ടെ ഹോട്ടലിൽ ബലാത്സംഗത്തിനിരയാക്കിയ തെക്കേപ്പുറത്തെ ഷാനിലിനെതിരെ 33, റജിസ്റ്റർ ചെയ്തിരിക്കുന്നത് രണ്ട് എഫ്.ഐ.ആറുകൾ.

യുവതിയുടെ പരാതിയിൽ അമ്പലത്തറ പോലീസ് റജിസ്റ്റർ ചെയ്ത 009/2020 എഫ്.ഐ.ആറിന് പുറമെ കോഴിക്കോട് സിറ്റി പോലീസ് സ്റ്റേഷനിൽ 0040/2020 ആയി മറ്റൊരു കേസും റജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ടിടത്തും പ്രതിക്കെതിരെ ചുമത്തിയത് ഐ.പി.സിയിലെ 376(1) ബലാത്സംഗ കുറ്റം.

യുവതി ജനുവരി 1 നാണ് അമ്പലത്തറ പോലീസിൽ ഷാനിലിനെതിരെ പരാതി കൊടുത്തത്. പരാതിയിൽ കേസ് റജിസ്റ്റർ ചെയ്തെങ്കിലും, സംഭവം നടന്നത് കോഴിക്കോട് സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ അമ്പലത്തറ പോലീസ് കേസ് കോഴിക്കോട് സിറ്റി പോലീസിന് കൈമാറുകയായിരുന്നു.

ജനുവരി 20 നാണ് യുവാവിനെതിരെ കോഴിക്കോട് സിറ്റി പോലീസ് 0040/2020 നമ്പറിൽ മറ്റൊരു കേസ് കൂടി റജിസ്റ്റർ ചെയ്തത്.

ഈ കേസിൽ കോഴിക്കോട് സിറ്റി പോലീസിലെ വനിതാ പോലീസ് ഓഫീസർ പരാതിക്കാരിയുടെ മൊഴിയെടുക്കുകയും, ബലാത്സംഗം നടന്ന കോഴിക്കോട് പാളയം എം.എം അലി റോഡിലെ ഹോട്ടൽ കാലിക്കറ്റ് ഇൻ ലോഡ്ജിലെത്തി തെളിവ് ശേഖരിക്കുകയും ചെയ്തിരുന്നു.

കാഞ്ഞങ്ങാട് തെക്കേപ്പുറത്തെ പരേതനായ അബ്ദുൾ അസീസിന്റെയും, സാജിദയുടെയും മകനാണ് ബലാത്സംഗക്കേസിലെ പ്രതിയായ ഷാനിൽ. യുവാവിന്റെ കുടുംബം കമാൽ ഫാമിലിയെന്നാണ് അറിയപ്പെടുന്നത്.

ബലാത്സംഗത്തിനിരയായ സംഭവം യുവതി അമ്പലത്തറ പോലീസിൽ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി 2019 ഡിസംബർ 30 ന് യുവാവിനെ അമ്പലത്തറ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയിരുന്നു.

അന്നാണ് യുവതി അവസാനമായി ഷാനിലിനെ നേരിൽക്കണ്ടത്. പിന്നീട് നാട്ടിൽ നിന്നും മുങ്ങിയ ഷാനിൽ എവിടെയാണെന്ന് ആർക്കുമറിയില്ല. മകനെ അന്വേഷിച്ചെത്തിയ പോലീസ് ഉദ്യോഗസ്ഥരോട് മകൻ ഗൾഫിൽ പോയെന്നാണ് മാതാവ് സാജിദ പറഞ്ഞത്. യുവാവിന്റെ മൊബൈൽ ഫോൺ ഓഫ് ചെയ്ത നിലയിലാണ്.

ഷാനിലിന്റെ ഫേസ്ബുക്ക് അക്കൗണ്ടും പൂട്ടിയതായാണ് ബലാത്സംഗക്കേസിലെ പരാതിക്കാരിയായ യുവതി പറയുന്നത്.

ഇയാൾ ഇതിനുമുമ്പും പല പെൺകുട്ടികളെ യും ചതിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് യുവതി പറഞ്ഞു.

LatestDaily

Read Previous

വാങ്ങിയ വഖഫ് ഭൂമി തിരിച്ചു നൽകുമെന്ന് എംഎൽഏ

Read Next

സച്ചിയുടെ കണ്ണുകൾ ദാനം ചെയ്​തു; മൃതദേഹം കൊച്ചിയിലെത്തിക്കും