ബലാൽസംഗക്കേസ്സ് പ്രതിയെ തട്ടിക്കൊണ്ടുപോയി രഹസ്യകേന്ദ്രത്തിൽ കാൽ തല്ലിയൊടിച്ചു

പീഡനത്തിനിരയായ യുവതിയും ഭർത്താവുമുൾപ്പെടെ 7 പേർക്കെതിരെ കേസ്സ്

ബേക്കൽ: മൂന്ന് മക്കളുടെ മാതാവായ യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച കേസ്സിൽ പ്രതിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച ശേഷം കാൽ തല്ലിയൊടിച്ചു. സഭവത്തിൽ പീഡനക്കേസ്സ് പ്രതിയുടെ പരാതിയിൽ പീഡനത്തിനിരയായ 25കാരിയും ഭർത്താവുമടക്കം ഏഴ്് പേർക്കെതിരെ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തു.

ഉദുമ ബേവൂരിയിലെ അഷ്റഫിനെയാണ് 45, തട്ടിക്കൊണ്ടുപോയി കാൽ തല്ലിയൊടിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവ് ഇപ്പോൾ കാസർകോട്ടെ സ്വകാര്യാശുപത്രിയിൽ ചികിൽസയിലാണ്.

അഷ്റഫിന്റെ പരാതിയിൽ ഉദുമ അംബിക നഗറിലെ യുവതി, ഭർത്താവ്, മറ്റ് 5 പേർ എന്നിവർക്കെതിരെയാണ് ബേക്കൽ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സെടുത്തിരിക്കുന്നത്.

അഷ്റഫിനെ സെൽഫോണിൽ വിളിച്ച് വരാൻ  ആവശ്യപ്പെട്ടത് യുവതിയാണ്. ഭർതൃമതി ആവശ്യപ്പെട്ട പ്രകാരമെത്തിയ അഷ്റഫിനെ പിന്നീട് ഭർത്താവും മറ്റുള്ളവരും ചേർന്ന് ഓട്ടോയിൽ തട്ടിക്കൊണ്ടിപോയി മർദ്ദിച്ചവശനാക്കിയ ശേഷം കാൽ തല്ലിയൊടിക്കുകയായിരുന്നു.

ഭർതൃമതിയെ പീഡിപ്പിച്ച ശേഷം സെൽഫോണിൽ രംഗങ്ങൾ ചിത്രീകരിക്കുകയും ഇത് പ്രചരിപ്പിക്കുകയും ചെയ്തതിനാണ് അഷ്റഫിനെ വിളിച്ചു വരുത്തി തട്ടിക്കൊണ്ടുപോയി കാൽ തല്ലിയൊടിച്ചത്.

യുവതിക്കും ഭർത്താവിനും മറ്റ് 5 പേർക്കുമെതിരെ അഷ്റഫ് പരാതിയുമായി പോലീസിലെത്തിയതിന് പിന്നാലെയാണ് അഷ്റഫ് ഉൾപ്പെടെ അഞ്ച് പേർ ലൈംഗീകമായി പീഡിപ്പിച്ചതായി പരാതിപ്പെട്ട് യുവതി പോലീസിനെ സമീപിക്കുകയും ചെയ്തു. 

അഞ്ച് ലൈംഗീകപീഡനക്കേസ്സുകളും മറ്റൊരു തട്ടിക്കൊണ്ടുപോകൽ കേസ്സുമുൾപ്പെടെ ആറ് കേസ്സുകളാണ് ഈ സംഭവത്തിൽ ബേക്കൽ  പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Read Previous

യുവതിയുടെ ഭർത്താവും കാമുകനും ഏറ്റുമുട്ടി

Read Next

കല്ലറയ്ക്കല്‍ ജ്വല്ലറി ഉടമ ആന്റോയുടെ കെട്ടിടം കോടതി കണ്ടുകെട്ടി