ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഭർതൃവീട്ടിൽ യുവതി കെട്ടിത്തൂങ്ങി ജീവനൊടുക്കിയ സംഭവത്തിൽ യുവതിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി.
പുല്ലൂർ ഉദയനഗറിലെ ഷുക്കൂറിന്റെ ഭാര്യ റംസീന 25, ആത്മഹത്യ ചെയ്തത് ഭർതൃപീഡനത്തെത്തുടർന്നാണെന്ന് ചൂണ്ടിക്കാട്ടിയാണ് റംസീനയുടെ മാതാവ് റസിയ അമ്പലത്തറ പോലീസിൽ പരാതി നൽകിയത്.
സെപ്തംബർ 16-ന് വൈകീട്ട് 5-30 മണിയോടെയാണ് യുവതിയെ ഭർതൃവീട്ടുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചട്ടഞ്ചാലിലെ സ്വന്തം വീട്ടിലായിരുന്ന യുവതി മരിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് ഭർതൃവീട്ടിലേക്ക് മടങ്ങിയെത്തിയത്.
ഭർത്താവ്് ഷുക്കൂർ ഗൾഫിലാണ്. യുവതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്താനായിട്ടില്ല.
ലോക്ക് ചെയ്ത റംസീനയുടെ സെൽഫോൺ പരിശോധിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
ഭർതൃവീട്ടിൽ ബന്ധുക്കൾ റംസീനയെ മർദ്ദിക്കാറുണ്ടെന്നും, ശാരീരികവും മാനസികവുമായ പീഡനം സഹിക്കാതെയാണ് മകൾ ജീവിതം അവസാനിപ്പിച്ചെതെന്നുമാണ് പരാതി. അമ്പലത്തറ പോലീസ് ഇൻസ്പെക്ടർ ടി. ദാമോദരനാണ് കേസ് അന്വേഷിക്കുന്നത്.
വിവാഹം കഴിഞ്ഞ ആറ് വർഷങ്ങൾക്കിടയിൽ, മരണത്തിന് മുമ്പ് പീഡനം സംബന്ധിച്ച് റംസീനയോ, ബന്ധുക്കളോ പോലീസിൽ പരാതികളൊന്നും നൽകിയിരുന്നില്ല.