ആത്മഹത്യ ചെയ്ത റംസീനയുടെ ഫോൺ പരിശോധിക്കുന്നു

കാഞ്ഞങ്ങാട്:  പുല്ലൂർ ഉദയനഗറിൽ ആത്മഹത്യ ചെയ്ത ചട്ടഞ്ചാൽ സ്വദേശിനി റംസീനയുടെ 25, സെൽഫോൺ പോലീസ് പരിശോധിക്കുന്നു. ഉദയനഗറിലെ ഭർതൃവീട്ടിൽ നിന്നും ഭർതൃമതിയുടെ സെൽഫോൺ അമ്പലത്തറ പോലീസ് കസ്റ്റഡിയിലെടുത്തു.

സെൽഫോൺ നമ്പർ ലോക്കിലാണ്. ഫോൺ തുറന്ന ശേഷം സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണമുണ്ടാകുമെന്ന് പോലീസ് സൂചന നൽകി.

ആത്മഹത്യാകുറിപ്പ് കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ ജീവിതമവസാനിപ്പിക്കാനിടയാക്കിയ കാരണം സെൽഫോണിൽ ലഭിക്കാനിടയുണ്ട്. പീഡനം  സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

ബുധനാഴ്ച വൈകീട്ട്  5-30 മണിയോടെയാണ് റംസീനയെ വീട്ടുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. റംസീനയുടെ ഭർത്താവ് ഷുക്കൂർ ഗൾഫിലാണ്.

ചട്ടഞ്ചാലിലെ സ്വന്തം വീട്ടിൽ നിന്നും ഭർതൃവീട്ടിലെത്തി രണ്ട് ദിവസത്തിന് ശേഷമാണ് യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

Read Previous

ഉറങ്ങാൻ കിടന്ന ഗൃഹനാഥൻ കുളിമുറിയിൽ തൂങ്ങി മരിച്ചു

Read Next

സീറോഡ് പീഡനം: ആറ് കേസുകളിലും 60 ദിവസത്തിൽ കുറ്റപത്രം നൽകാനായില്