ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
2015 ഏപ്രിൽ 17-ന് അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കാസർകോട്ട് നടത്തിയ പ്രസ്താവന ഏപ്രിൽ 17, 2015
കാസര്‍കോട്: നിര്‍ദ്ദിഷ്ട കാഞ്ഞങ്ങാട് – കാണിയൂര്‍ റെയില്‍പാത പദ്ധതിനിർവ്വഹണത്തിന്റെ പകുതി വിഹിതം സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന ആവശ്യം സംസ്ഥാന മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കുമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. അത്യുത്തര കേരളത്തിന്റെ സമഗ്രവികസനത്തിനുതകുന്ന കാഞ്ഞങ്ങാട് – കാണിയൂര്‍ റെയില്‍പ്പാത യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് കാഞ്ഞങ്ങാട് നഗരവികസന കര്‍മ്മസമിതിയുടെ നിവേദക സംഘത്തിന് ആഭ്യന്തരമന്ത്രി ഉറപ്പ് നല്‍കി.
കേന്ദ്ര പദ്ധതികളുടെ പകുതി വിഹിതം അതാതു സംസ്ഥാനങ്ങളും പകുതി കേന്ദ്ര സര്‍ക്കാരും വഹിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാനദണ്ഡമനുസരിച്ച് കാഞ്ഞങ്ങാട് – കാണിയൂര്‍ റെയില്‍പ്പാത യാഥാര്‍ത്ഥ്യമാക്കാന്‍ പകുതി വിഹിതം സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് കേന്ദ്രത്തിന് ഉറപ്പ് നല്‍കേണ്ടതുണ്ട്. ഈ ആവശ്യമുന്നയിച്ചാണ് നിവേദക സംഘം വെള്ളിയാഴ്ച രാവിലെ കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് നിവേദനം നല്‍കിയത്.
ഡിസിസി പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്‍, കെപിസിസി നിർവ്വാഹക സമിതിയംഗം അഡ്വ.എം.സി.ജോസ്, നഗരസഭ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി, ജനതാദള്‍ (യു) ജില്ലാ പ്രസിഡന്റ് ഏ.വി.രാമകൃഷ്ണന്‍, സിപിഎം ഏരിയാ സെക്രട്ടറി എം.പൊക്ലന്‍, മുസ്ലിംലീഗ് ജില്ലാ വൈസ്. പ്രസിഡന്റ് എ.ഹമീദ് ഹാജി, ബിജെപി നേതാവ് അജയകുമാര്‍ നെല്ലിക്കാട്, കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.എ.പീറ്റര്‍, സിപിഐ മണ്ഡലം സെക്രട്ടറി എ.ദാമോദരന്‍, കോണ്‍ഗ്രസ് നേതാവ് എം.കുഞ്ഞിക്കൃഷ്ണന്‍ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.