സ്വർണ്ണക്കടത്ത്​: 3 പേർ പിടിയിൽ കെ. ടി. റമീസും, മൂവാറ്റുപുഴ ജലീലും അറസ്റ്റിൽ

റമീസ് തോക്ക് കടത്തിയ കേസ്സിലും പ്രതി

കൊച്ചി: തിരുവനന്തപുരം സ്വർണ്ണക്കടത്ത്​ കേസുമായി ബന്ധപ്പെട്ട്​ മൂന്നുപേർ കൂടി കസ്​റ്റംസ് കസ്​റ്റഡിയിൽ.

കഴിഞ്ഞദിവസം അറസ്​റ്റിലായ റമീസിൽനിന്ന്​ സ്വർണ്ണം വാങ്ങിയവരാണിവർ.

റമീസിൽനിന്ന്​ ലഭിച്ച വിവരത്തി​​െൻറ അടിസ്​ഥാനത്തിലാണ്​ ഇവ​െര കസ്​റ്റഡിയിലെടുത്തത്. ഇവരെ കസ്​റ്റംസ്​ ചോദ്യം ചെയ്തു വരികയാണ്.

രണ്ടുപേരെ കസ്​റ്റഡിയിലെടുക്കുകയും, ഒരാൾ കീഴടങ്ങുകയുമായിരു​ന്നുവെന്നാണ്​ വിവരം.

മുവാറ്റുപുഴ സ്വദേശി ജലാലാണ്​ കീഴടങ്ങിയത്​. റമീസുമായി ഇയാൾക്ക്​ അടുത്ത ബന്ധമുണ്ട്​. ഇയാൾ വിമാനത്താവളങ്ങൾ വഴി ഇതിനകം 60 കോടിയുടെ സ്വർണ്ണം കടത്തിയിട്ടുണ്ട്.

വിവിധ കേസുകളിൽ പ്രതിയായ ഇയാളെ വർഷങ്ങളായി കസ്​റ്റംസ്​ അന്വേഷിക്കുന്നുണ്ട്​. ഇവരെ ചോദ്യചെയ്യുന്നതോടെ സ്വർണ്ണം എന്തിന്​ ഉപയോഗിച്ചുവെന്ന്​ മനസ്സിലാക്കാൻ കഴിയും.

ഇവരുടെ അറസ്​റ്റ്​ വൈകീ​ട്ടോടെ രേഖപ്പെടുത്താനും സാധ്യതയുണ്ട്​.​

റമീസ്​ മുമ്പ്​ സ്വർണ്ണം വിറ്റവരെയും കസ്​റ്റംസ്​ ചോദ്യം ​െചയ്യാനുള്ള ഒരുക്കത്തിലാണ്​.

മലപ്പുറം സ്വദേശി കെ.ടി. റമീസിനെ കഴിഞ്ഞദിവസമാണ്​ അറസ്​റ്റ്​ ചെയ്​തത്​. അനധികൃതമായി കടത്തുന്ന സ്വർണ്ണം വാങ്ങി വിതരണക്കാരിലേക്ക് എത്തിക്കുന്നവരിൽ പ്രധാനിയാണ് റമീസ്.

സ്വർണ്ണക്കടത്തില്‍ ഇയാൾക്ക് നിർണായക പങ്കുണ്ടെന്നാണ് കസ്റ്റംസിന്‍റെ കണ്ടത്തല്‍. ഇയാളുെട ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്​മുമ്പും റമീസ് സ്വർണ്ണം കടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. 2015ൽ സുഹൃത്തി​​െൻറ ബാഗിൽ സ്വർണ്ണം കടത്തി. കഴിഞ്ഞവർഷം നവംബറിൽ നെടുമ്പാശ്ശേരി വിമാനത്താവളം വഴി തോക്ക് കടത്തിയ കേസിലും പ്രതിയാണ്.

റമീസി​​െൻറ പെരിന്തൽമണ്ണ വെട്ടത്തൂരിലെ വീട്ടിൽ ഞായറാഴ്ച വൈകീട്ട് കസ്​റ്റംസ് റെയ്ഡ് നടത്തിയിരുന്നു.

LatestDaily

Read Previous

പീഡനക്കേസ്സിൽ ഡോക്ടർ കൃഷ്ണൻ പോലീസിൽ കീഴടങ്ങണം

Read Next

കടൽ വെള്ളത്തിൽ നിന്ന് ഉപ്പും കുടിവെള്ളവും വേർതിരിച്ചെടുക്കുന്ന സ്ഥാപനംവരുന്നു