ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ലഖ്‌നൗ: യോഗി ആദിത്യനാഥിന്‍റെ ഉത്തർ പ്രദേശിൽ കാലാവസ്ഥാ മാറ്റത്തിൻ്റെ സൂചനകള്‍ കാണുന്നില്ലേയെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ്. രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ഭാരത് ജോഡോ യാത്രയെ പിന്തുണച്ച ശേഷം ബിജെപി ഓഫീസില്‍ നിന്ന് പ്രവര്‍ത്തകര്‍ യാത്രയെ അഭിവാദ്യം ചെയ്തുവെന്നും ജയറാം രമേശ് പറഞ്ഞു.
“ഭാരത് ജോഡോ യാത്രയെ സ്വാഗതം ചെയ്ത് അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ മുഖ്യ പുരോഹിതനും(രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി) ചമ്പത് റായിയെപ്പോലുള്ള വിശ്വഹിന്ദു പരിഷത്ത് നേതാക്കളും രാഹുൽ ഗാന്ധിയെ പ്രകീർത്തിച്ച് കത്തുകൾ എഴുതിയതിന് ശേഷം, ഇന്ന് ബാഗ്പട്ടിലെ ബറൗലിയിലുള്ള ബിജെപി ഓഫീസിൽ നിന്ന് യാത്രികരെ ആവേശത്തോടെ കൈവീശിയാണ് സ്വീകരിച്ചത്. യോഗിയുടെ സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ലക്ഷണങ്ങൾ?”, ജയറാം രമേശ് ട്വീറ്റ് ചെയ്തു.
രാമക്ഷേത്രത്തിന്‍റെ മുഖ്യ പുരോഹിതനായ സത്യേന്ദ്ര ദാസും ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായിയും രാഹുലിനെയും യാത്രയെയും അഭിനന്ദിച്ചിരുന്നു. ഈ കഠിനമായ കാലാവസ്ഥയിൽ അത്തരമൊരു പദയാത്ര നടത്തുന്നത് അഭിനന്ദിക്കപ്പെടേണ്ടതാണെന്നും ഭാരത് ജോഡോ യാത്രയെ ആർക്കും എതിർക്കാനോ കുറ്റപ്പെടുത്താനോ കഴിയില്ലെന്നും ചമ്പത് റായ് പറഞ്ഞിരുന്നു.