രാജ്യസഭയിലും എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍; 11 പേരെ സസ്പെൻഡ് ചെയ്തു

ന്യൂഡല്‍ഹി: ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍. ഇടതുപക്ഷ എംപിമാരായ എ.എ റഹീമിനെയും, വി.ശിവദാസനേയും, പി. സന്തോഷ് കുമാറിനെയും അടക്കം 11 എംപിമാരെയാണ് സസ്പെൻഡ് ചെയ്തത്. സഭയുടെ നടുത്തളത്തിലേക്ക് നീങ്ങിയെന്ന് ചൂണ്ടിക്കാണിച്ചാണ് ഡെപ്യൂട്ടി സ്പീക്കർ നടപടിയെടുത്തത്.

തൃണമൂൽ കോൺഗ്രസ് എംപിമാരും സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു. ടി.എൻ. ലോക്സഭയിൽ പ്രതിഷേധിച്ചതിൻ. കഴിഞ്ഞ ദിവസം, ടി.എന്‍ പ്രതാപൻ, രമ്യ ഹരിദാസ് എന്നിവരടക്കം 4 കോൺഗ്രസ് എം.പിമാരെയാണ് സസ്പെൻഡ് ചെയ്തത്. മാണിക്യം ടാഗോർ, ജ്യോതി മണി എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ട മറ്റ് എം.പിമാർ. സഭയുടെ കാലയളവ് വരെ സസ്പെൻഷൻ തുടരും. പാർലമെന്‍റിൽ രണ്ടാം ആഴ്ചയും പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്.

Read Previous

രൺവീർ സിംഗിനായി വസ്ത്രങ്ങൾ സംഭാവന ചെയ്ത് ആളുകൾ

Read Next

എയിഡ്സിന് മരുന്ന് കിട്ടാനില്ല; ഡൽഹിയിൽ രോഗികൾ പ്രതിഷേധം നടത്തി