ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന് ദേശീയ താൽപര്യങ്ങൾ പരമപ്രധാനമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു. പക്ഷേ വേദനിപ്പിക്കാൻ ശ്രമിച്ചാൽ നോക്കിനിൽക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ചൈനയെയും പാകിസ്താനെയും ലക്ഷ്യമിട്ട് നടത്തിയ സർജിക്കൽ സ്ട്രൈക്കുകളെയും ബാലാക്കോട്ട് ആക്രമണത്തെയും കുറിച്ച് പരാമർശിക്കുകയായിരുന്നു രാജ്നാഥ് സിംഗ്. സൈനിക തയ്യാറെടുപ്പുകളെ കുറിച്ച് ഹരിയാനയിൽ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.
“ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ തദ്ദേശീയമായി നിർമ്മിച്ച ആയുധങ്ങളുമായി ഇന്ത്യ സജ്ജമാണ്. ലോകം മുഴുവൻ ഡൽഹിയെ കേൾക്കാൻ തുടങ്ങിയിരിക്കുന്നു. അഞ്ച് സാമ്പത്തിക ശക്തികളിൽ ഒന്നായി ഇന്ത്യ മാറി. ഉടൻ തന്നെ മികച്ച മൂന്ന് സമ്പത്തിക ശക്തികളിലൊന്നായി മാറാൻ കഴിയും,” -രാജ്നാഥ് സിംഗ് പറഞ്ഞു.