രാജീവ് ഗാന്ധി കൊലക്കേസ്; ജയിലിൽ നിന്ന് മോചിതരായ ശ്രീലങ്കക്കാരെ നാടുകടത്തും

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതരായ ശ്രീലങ്കക്കാരെ നാടുകടത്തും. മുരുകൻ, ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവരെയാണ് ശ്രീലങ്കയിലേക്ക് നാടുകടത്തുക. 10 ദിവസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്ന് തിരുച്ചിറപ്പള്ളി ജില്ലാ കളക്ടർ പറഞ്ഞു.

രാജീവ് ഗാന്ധി വധക്കേസിലെ എല്ലാ പ്രതികളും 30 വർഷത്തിലേറെ നീണ്ട ജയിൽ വാസത്തിന് ശേഷം ജയിൽ മോചിതരായിരുന്നു. നളിനി, ഭർത്താവ് ശ്രീഹരൻ (മുരുകൻ), ശാന്തൻ എന്നിവരാണ് വെല്ലൂർ ജയിലിൽ നിന്ന് ആദ്യം മോചിതരായത്.

റോബർട്ട് പയസിനെയും സഹോദരീ ഭർത്താവ് ജയകുമാറിനെയും പുഴൽ ജയിലിൽ നിന്നും സെൻട്രൽ ജയിലിൽനിന്ന് പരോളിലുള്ള രവിചന്ദ്രനെയും പിന്നാലെ വിട്ടയച്ചു. നേരത്തെ ജയിൽ മോചിതനായ പേരറിവാളൻ അമ്മ അർപ്പുതമ്മാളിനൊപ്പം ഇവരെ സ്വീകരിക്കാൻ എത്തിയിരുന്നു.

K editor

Read Previous

രാഷ്ട്രപതിക്കെതിരായ ബംഗാൾ മന്ത്രിയുടെ വിവാദ പരാമർശം; മാപ്പ് പറഞ്ഞ് മമത ബാനർജി

Read Next

പൊലീസ് അസോസിയേഷന്‍ പരിപാടിയില്‍ പൊലീസിനെ വിമര്‍ശിച്ച് സ്പീക്കർ