ഐശ്വര്യയുടെ സംവിധാനത്തില്‍ അതിഥി വേഷത്തില്‍ രജനികാന്ത്

രജനീകാന്തിന്‍റെ മകൾ ഐശ്വര്യയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ലാൽ സലാം’ എന്നാണ് ചിത്രത്തിന്റെ പേര്. എ.ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. രജനീകാന്ത് അതിഥി വേഷത്തിലെത്തുന്ന ചിത്രത്തിൽ വിഷ്ണു വിശാലും വിക്രാന്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രജനീകാന്തിന്‍റെ മകൾ ഐശ്വര്യ ഇതിനകം തന്നെ ഒരു സംവിധായകയെന്ന നിലയിൽ സ്വയം ഒരു പേര് നേടിക്കഴിഞ്ഞു. ധനുഷിനെ നായകനാക്കി ‘3’, ‘വെയ് രാജ വെയ്’ എന്നിവയും അവർ സംവിധാനം ചെയ്തിട്ടുണ്ട്. ‘സിനിമ വീരൻ’ എന്ന പേരിൽ ഒരു ഡോക്യുമെന്‍ററിയും സംവിധാനം ചെയ്തു. ‘സ്റ്റാൻഡിംഗ് ഓൺ ആൻ ആപ്പിൾ ബോക്സ്: ദി സ്റ്റോറി ഓഫ് എ ഗേൾ എമംഗ് ദ സ്റ്റാർ’ എന്ന പുസ്തകവും ഐശ്വര്യ രജനികാന്ത് എഴുതിയിട്ടുണ്ട്.

സിരുത്തൈ ശിവ സംവിധാനം ചെയ്ത ‘അണ്ണാത്തെ’ ആയിരുന്നു രജനീകാന്തിന്‍റെ അവസാന റിലീസ്. നെൽസൺ സംവിധാനം ചെയ്യുന്ന ‘ജയിലർ’ എന്ന ചിത്രത്തിലാണ് രജനീകാന്ത് ഇപ്പോൾ അഭിനയിക്കുന്നത്. രമ്യാ കൃഷ്ണനും ചിത്രത്തിൽ ശക്തമായ വേഷത്തിൽ പ്രത്യക്ഷപ്പെടും, രജനി ചിത്രത്തിൽ ഒരു ജയിലറുടെ വേഷമാണ് അവതരിപ്പിക്കുന്നത്.

K editor

Read Previous

ഗ്രീഷ്മയുടെ വീട്ടിൽ പൂട്ടുപൊളിച്ച് അജ്ഞാതൻ; തെളിവു നശിപ്പിക്കാൻ ശ്രമമെന്ന് സംശയം

Read Next

ഗവര്‍ണര്‍ക്കെതിരായ നിയമോപദേശം ലഭിക്കാൻ സര്‍ക്കാര്‍ ചെലവഴിക്കുന്നത് 46.9 ലക്ഷം രൂപ