തമിഴ്‌നാട്ടിൽ ഏറ്റവും അധികം നികുതി അടയ്ക്കുന്ന വ്യക്തിയായി രജനികാന്ത്

ചെന്നൈ: തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ നികുതി ദായകനായി മാറിയിരിക്കുകയാണ് നടൻ രജനീകാന്ത്. ആദായനികുതി ദിനത്തോടനുബന്ധിച്ച് ഇന്നലെ ചെന്നൈയിൽ നടന്ന ചടങ്ങിൽ ആദായനികുതി വകുപ്പ് അദ്ദേഹത്തെ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. താരത്തിന് പകരം മകൾ ഐശ്വര്യ രജനീകാന്താണ് സർട്ടിഫിക്കറ്റ് സ്വീകരിച്ചത്. തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ അധ്യക്ഷത വഹിച്ചു.

ഈ ബഹുമതിയുടെ സന്തോഷം ഐശ്വര്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. “ഉയർന്ന നികുതിദായകന്‍റെ മകൾ എന്ന നിലയിൽ അഭിമാനിക്കുന്നു. അപ്പയെ ആദരിച്ചതിന് തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും ആദായനികുതി വകുപ്പിന് നന്ദി,” ഐശ്വര്യ ട്വിറ്ററിൽ കുറിച്ചു.

Read Previous

പ്രതിപക്ഷം വികസനം തടസ്സപ്പെടുത്തുന്നു, അവര്‍ക്ക് രാജ്യത്തേക്കാള്‍ താല്‍പര്യം രാഷ്ട്രീയം: നരേന്ദ്ര മോദി

Read Next

വംശീയ വിവേചന വിവാദത്തിൽ സ്കോട്ട്‌ലൻഡ് ക്രിക്കറ്റ് ബോർഡ് രാജിവച്ചു