രജനീകാന്ത് വീണ്ടും മുത്തച്ഛനായി; സൗന്ദര്യയ്ക്ക് ആണ്‍കുഞ്ഞ്

സൂപ്പർസ്റ്റാർ രജനീകാന്തിന്‍റെ ഇളയ മകൾ സൗന്ദര്യയ്ക്കും ഭർത്താവ് വിശാഖൻ വണങ്കമുടിക്കും ആൺകുഞ്ഞ് പിറന്നു. സൗന്ദര്യ തന്നെയാണ് ഈ സന്തോഷവാർത്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 

ദൈവകൃപയിലും മാതാപിതാക്കളുടെ അനുഗ്രഹത്തിലും വിശാഖനും വേദും ഞാനും വേദിന്റെ കുഞ്ഞനുജനെ സ്വാഗതം ചെയ്തുവെന്ന് സൗന്ദര്യ കുറിച്ചു. കുഞ്ഞിന്‍റെ കൈയുടെയും ഗർഭധാരണത്തിന്‍റെയും ചിത്രങ്ങളും സൗന്ദര്യ പങ്കുവച്ചിട്ടുണ്ട്. ഇന്നലെയാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന് വീർ രജനീകാന്ത് വണങ്കമുടി എന്നാണ് പേരിട്ടിരിക്കുന്നതെന്നും സൗന്ദര്യ വെളിപ്പെടുത്തി. സൂപ്പർതാരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകൾ നേർന്ന് കമന്‍റ് ചെയ്തിരിക്കുന്നത്. 

Read Previous

നാളെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്

Read Next

കല്യാണിയുടെ ‘ശേഷം മൈക്കിൽ ഫാത്തിമ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്