അസ്വാഭാവിക മരണത്തിന് കേസ്

രാജപുരം: മാലക്കല്ലിൽ യുവാവ് തൂങ്ങിമരിച്ച സംഭവത്തിൽ രാജപുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

മാലക്കല്ല്  ചെരുമ്പച്ചാലിലെ വി. ആർ രാജീവ് കുമാറാണ് 48, ഞായറാഴ്ച വീടിന് തൊട്ടടുത്തുള്ള തൊഴുത്തിൽ തൂങ്ങിമരിച്ചത്.

കടബാധ്യതയെത്തുടർന്ന് ജീവനൊടുക്കുന്നതായാണ് യുവാവിന്റെ ആത്മഹത്യക്കുറിപ്പ്. കാർഷികാവശ്യത്തിനായി ബാങ്കിൽ നിന്നെടുത്ത കടം കുടിശ്ശികയായതിനെത്തുടർന്ന് രാജീവ് കുമാർ കടുത്ത മാനസിക വിഷമത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.

ഭാര്യയുടെ പേരിലുള്ള സ്ഥലം വിറ്റ് കടം വിട്ടാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും അതും നടന്നില്ല.

ബാങ്കിലെ കുടിശ്ശിക അടച്ചു തീർക്കാനുള്ള അറിയിപ്പ് കൂടി ലഭിച്ചതോടെ കടുത്ത മാനസിക സമ്മർദ്ദത്തിലായ യുവാവ് ജീവനൊടുക്കുകയായിരുന്നു.

ചെരുമ്പച്ചാലിലെ രാമകൃഷ്ണൻ നായരുടെയും, രത്നമ്മയുടെയും മകനാണ്. കോട്ടയം സ്വദേശിനിയായ പ്രീതയാണ് ഭാര്യ. മക്കൾ: ശ്രീദേവി, ശ്രീലത.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറി.

Read Previous

യുവാവിനെ കാണാനില്ല

Read Next

യുഡിഎഫിന്റെ വെന്റിലേറ്ററല്ല എല്‍ഡിഎഫ്; കാനം