ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ശ്രീരാമനോട് താരതമ്യം ചെയ്ത രാജസ്ഥാൻ മന്ത്രിയെ തിരുത്തി മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ. രാഹുൽ ഗാന്ധിയെ ശ്രീരാമനോട് താരതമ്യം ചെയ്യരുതെന്ന് മഹാരാഷ്ട്ര പിസിസി അധ്യക്ഷൻ നാനാ പട്ടോളെ പറഞ്ഞു. ഇത്തരം താരതമ്യപ്പെടുത്തലുകൾ ബിജെപി നേതാക്കളാണ് നടത്താറുള്ളതെന്നും കോൺഗ്രസിന് അത്തരമൊരു ശീലമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീരാമന്റെയും, രാഹുൽ ഗാന്ധിയുടേയും പേരുകളിൽ ഇംഗ്ലീഷ് അക്ഷരമാലയിലെ R എന്ന അക്ഷരം പൊതുവാണെന്ന് പറഞ്ഞാണ് രാജസ്ഥാൻ മന്ത്രി പർസാദി ലാൽ മീണ രാഹുൽ ഗാന്ധിയെ ശ്രീരാമനുമായി താരതമ്യം ചെയ്തത്. രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ പദയാത്ര’യെ ശ്രീരാമന്റെ ലങ്കയിലേക്കുള്ള യാത്രയുമായി പർസാദി ലാൽ മീണ ഉപമിച്ചിരുന്നു.
എന്നാൽ ഇത്തരം താരതമ്യങ്ങൾ ശരിയല്ലെന്ന് മഹാരാഷ്ട്ര പിസിസി അദ്ധ്യക്ഷൻ പറഞ്ഞു. ഇരുവരുടെയും പേരുകളിൽ R എന്ന അക്ഷരം ഉണ്ടെന്നത് യാദൃശ്ചികത മാത്രമാണെന്നും നാനാ പട്ടോളെ ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധി ഒരു മനുഷ്യനാണെന്നും മാനവികതയ്ക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.