രാജപുരം പീഡനം പ്രതി അറസ്റ്റിൽ

രാജപുരം:  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കി ഗർഭിണിയാക്കിയ പ്രതിയെ രാജപുരം പോലീസ്  അറസ്റ്റ് ചെയ്തു.

രാജപുരം പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസ്സിലെ പ്രതി രാഘവനെയാണ് 60, രാജപുരം പോലീസ് ഇൻസ്പെക്ടറുടെ ചുമതല വഹിക്കുന്ന വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ കെ. പ്രേംസദൻ അറസ്റ്റ് ചെയ്തത്.

2020 മാർച്ച് മാസത്തിലാണ് കൂലിത്തൊഴിലാളിയായ രാഘവൻ സുഹൃത്തിന്റെ മകൾ കൂടിയായ പെൺകുട്ടിയെ ബലാൽസംഗത്തിനിരയാക്കിയത്. മാർച്ച് 22-ന് സ്വന്തം വീട്ടിലെത്തിച്ചാണ് പ്രതി പെൺകുട്ടിയെ ബലാൽസംഗം ചെയ്തത്.

പെൺകുട്ടി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ഗർഭിണിയായ വിവരമറിഞ്ഞത്.

ബലാൽസംഗം നടന്നപ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനെ തുടർന്ന് രാഘവനെതിരെ പോക്സോ നിയമവും, ബലാൽസംഗവും  ചുമത്തിയാണ്  പോലീസ് കേസ്സെടുത്തത്. അറസ്റ്റിലായ പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.

Read Previous

സീറോഡ് പീഡനം: നാലു കേസുകളിൽ കുറ്റപത്രം

Read Next

ഫാഷൻ ഗോൾഡ് തട്ടിപ്പ്; പൂക്കോയ തങ്ങളുടെ വീട്ടിലേക്ക് നിക്ഷേപകരുടെ മാർച്ച്