വിസ വാഗ്ദാനം ചെയ്ത് 7 ലക്ഷം രൂപ തട്ടിയെടുത്തു

രാജപുരം: ഇറ്റയിലേക്ക് വിസ വാഗ്ദാനം ചെയ്ത് ചുള്ളിക്കര സ്വദേശിനിയിൽ നിന്നും 7 ലക്ഷം രൂപ തട്ടിയെടുത്ത കോട്ടയം സ്വദേശികൾക്കെതിരെ രാജപുരം പോലീസ് വഞ്ചനാക്കുറ്റത്തിന് കേസ്സെടുത്തു. ചുള്ളിക്കര പടിമരുത് പരപ്പനത്ത് ഹൗസിലെ ഷിബുവിന്റെ മകൾ ലിൻഡ ഷിബുവിനെയാണ് കോട്ടയം കടുത്തുരുത്തി കുറുപ്പുന്തറയിലെ ചാക്കോയുടെ മകൻ സ്റ്റീഫൻ 42, ഭാര്യ അനിമോൾ ജേക്കബ്, സ്റ്റീഫന്റെ സഹോദരൻ തോമസ് എന്നിവർ ചേർന്ന് തട്ടിപ്പിനിരയാക്കിയത്.

ഇറ്റലിയിലേക്കുള്ള വിസയും ജോലിയും വാഗ്ദാനം ചെയ്താണ് മൂന്നംഗ സംഘം ലിൻഡയിൽ നിന്നും പല തവണയായി 7 ലക്ഷം രൂപ തട്ടിയെടുത്തത്.  2019 മുതൽ 2020 ജനുവരി മാസം വരെയുള്ള കാലയളവിലാണ് പണം കൈമാറിയത്. വിസയോ പണമോ ലഭിക്കാത്തതിനെ തുടർന്നാണ് ലിൻഡ ഷിബു പോലീസിൽ പരാതിയുമായെത്തിയത്.

Read Previous

കടുമേനി കൊലക്കേസ്സിൽ ഭാര്യയേയും മക്കളേയും കാമുകൻമാരെയും തെളിവെടുപ്പിനെത്തിച്ചു

Read Next

ഡോക്ടർ അന്തുക്ക കാറുമായി പരിയാരം പോലീസിൽ കുടുങ്ങി കാറിൽ കണ്ടെത്തിയത് 2 വലിയ കന്നാസുകൾ