ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
രാജപുരം : ചെറു പനത്തടിയിലെ മൈതാനത്ത് ഫുട്ബോൾ കളിച്ച സംഭവത്തിൽ ഒരു വിഭാഗത്തിൽപ്പെട്ടവരെ മാത്രം പ്രതികളാക്കി രാജപുരം പോലീസ് കേസെടുത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
കഴിഞ്ഞ ദിവസമാണ് രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ ചെറുപനത്തടിയിൽ ഒരു സംഘം യുവാക്കൾ ഫുട്ബോൾ കളിച്ചത്. 12 പേരടങ്ങുന്ന സംഘമാണ് ഗ്രൗണ്ടിൽ കളിക്കാനിറങ്ങിയത്. ഇവരിൽ ഒരു മത വിഭാഗത്തിൽപ്പെട്ടവരെ മാത്രം തെരഞ്ഞു പിടിച്ചാണ് രാജപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പനത്തടി സ്പോർട്ടിംഗ് ഗല്ലി പ്രവർത്തകർ ആരോപിച്ചു.
പോലീസിന്റെ ഈ നടപടി ചെറുവപനത്തടിയിൽ വിഭാഗീയത സൃഷ്ടിക്കാൻ മാത്രമേ ഉപകരിക്കൂ എന്നാണ് നാട്ടുകാരുടെ അഭിപ്രായം. കളിയിലേർപ്പെട്ടവരിൽ എല്ലാ മത വിഭാഗങ്ങളിൽപ്പെട്ടവരും ഉണ്ടായിരുന്നെങ്കിലും ഇവരിൽ 6 പേർക്കെതിരെ മാത്രമാണ് കേസെടുത്തത്. കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചതിനാണ് കേസ്.
ഒരേ കുറ്റം ചെയ്തവരിൽ നിന്ന് 6 പേരെ മാത്രം തെരഞ്ഞു പിടിച്ചാണ് കേസെടുത്തത്, രാജപുരം പോലീസിന്റെ പക്ഷപാതപരമായ സമീപനമാണെന്നും ഇത് നാട്ടിൽ വർഗ്ഗീയ വേർതിരിവ് ഉണ്ടാക്കുമെന്നും പ്രദേശ പ്രവാസികൾ പറഞ്ഞു.